തിരുവമ്പാടി അൽഫോൻസ് കോളേജ് കെ സി വൈ എം താമരശ്ശേരി രൂപതയുടെയും കത്തോലിക്കാ കോൺഗ്രസിന്റെയും, AlDER ഫൗണ്ടേഷന്റെയും ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടർ വിദ്യാഭാസ ശൃംഖലയായ ജിടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷന്റെയും സഹകരണത്തോടേയും സാങ്കേതിക സഹായത്തോടെയും സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. മേളയുടെ ഉദ്ഘാടനം താമരശ്ശേരി രൂപയുടെ വികാരി ജനറലും
കോളേജ് ടസ്റ്റ് പ്രസിഡണ്ടുമായ മോൺ ജോൺ ഒറവങ്കര നിർവഹിക്കും.
മാർച്ച് 12ന് തിരുവമ്പാടി അൽഫോൻസ് കോളേജിലാണ് ജോബ് ഫെയർ.
സമയം :രാവിലെ 9.30 മുതൽ 4 മണി വരെ
അമ്പതോളം കമ്പനികൾ ആയിരത്തിലധികം ഒഴുവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കുന്നു.
Plus 2, Degree, PG തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും മേളയിൽ പങ്കെടുക്കാം. കോളേജിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായും കോവിഡാനന്തര തൊഴിൽ പ്രതിസന്ധി പരിഗണിച്ചു വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയല്ലാത്ത ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ്, ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റ് സ്റ്റാഫ്, അറ്റൻഡേഴ്സ്, ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകൾക്കായി പ്രത്യേക കൗണ്ടർ ഒരുക്കുന്നതാണ്.
50ഓളം കമ്പനികൾ, ആയിരത്തിലധികം വേക്കൻസികൾ ,
സൗജന്യ റെജിസ്ട്രേഷൻ, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉടൻ നിയമനം നൽകും
തൊഴിൽ മേളയിലേക്ക് സൗജന്യമായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
https://g5.gobsbank.com/jobfair
Note: തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന ഡോക്യുമെന്റുകൾ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.
അപ്ഡേറ്റ് ചെയ്ത Resume 5 കോപ്പി
പാസ്പോർട്ട് സൈസ് ഫോട്ടോ 2 എണ്ണം
മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെങ്കിൽ എൻട്രി പാസ്സ് കൊണ്ടുവരണം.