കൊച്ചി: നടൻ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. മറയൂരിൽ ‘വിലായത്ത് ബുദ്ധ’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാലിൽ പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും.ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് വിലായത്ത് ബുദ്ധ. അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമ എന്ന പ്രത്യേകതയും ‘വിലായത്ത് ബുദ്ധ’യ്ക്കുണ്ട്. സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി.ആര്‍ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ്ങാണ് മറയൂരില്‍ പുരോഗമിക്കുന്നത്. ഷമ്മി തിലകന്‍, അനു മോഹന്‍, പ്രിയംവദ കൃഷ്ണന്‍, ടി.ജെ. അരുണാചലം എന്നിവരും ചിത്രത്തിലുണ്ട്.