Local News

സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തിയ യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം

Nano News

തിരുവമ്പാടി: സ്വകാര്യ ആശുപത്രിയിൽവച്ച് ഷോക്കേറ്റ യുവാവ് മരിച്ചു. പുതിയകുന്നേൽ അബിൻ ബിനുവാണ് (26) മരിച്ചത്. ഇന്നലെ രാത്രി സുഹൃത്തിനെ കാണാൻ കരിങ്കുറ്റിയിലെ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു സംഭവം.

കാന്റീനു സമീപത്തുള്ള ചെടിയിൽ കെട്ടിയിരുന്ന വയറിൽനിന്നു അബിന് വൈദ്യുതാഘാതമേറ്റു എന്നാണ് പൊലീസ് പറയുന്നത്. വൈദ്യുതാഘാതമേറ്റ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


Reporter
the authorReporter

Leave a Reply

error: Content is protected !!