കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.ഗവ. നഴ്സിങ് കോളജ് ജീവനക്കാരി ലിസിയുടെ മകൻ അശ്വിൻ തോമസാണ് (20) മരിച്ചത്.ഞായറാഴ്ച രാത്രി മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിലായിരുന്നു അപകടം.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനാൽ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.ഇന്ന് രാവിലെ ആറേമുക്കാലോടെയാണ് മരിച്ചത്.ഭക്ഷണ വിതരണത്തിനുള്ള മൊബൈൽ ആപ്ലിക്കേഷനായ സ്വിഗ്ഗിയിലെ ജീവനക്കാരനായിരുന്നു.ഗവ. മെഡിക്കൽ കോളജ് ക്യാംപസിലെ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്.ഞായറാഴ്ച രാത്രിയാണ് വീട്ടിൽനിന്നു പോയത്.
ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ സെന്ററിന് സമീപമായിരുന്നു അപകടം.ഇതു വഴി വന്ന മെഡിക്കൽ വിദ്യാർഥികളാണ് അപകടം കണ്ടത്.
ഇവർ ഉടനെ അത്യാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു .