ArtLatestMusic

ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക-സംഗീത സായാഹ്നം

Nano News

കോഴിക്കോട്:സംഗീതം കേവലം വിനോദം മാത്രമല്ല അത് ഹൃദയങ്ങളെ കോർത്തിണക്കുന്ന ഒരു ദൈവിക ഭാഷയും സംസ്കാരത്തിന്റെ മഹത്തായ പാരമ്പര്യവുമാണ്.ഈ മഹത്തായ സംഗീതപാരമ്പര്യം സജീവമായി നിലനിർത്തിക്കൊണ്ട്, കാരപ്പറമ്പ് നെല്ലിക്കാവ് ക്ഷേത്രത്തിന് സമീപം ആരാച്ചൻകണ്ടി വി. പി. സുകുമാരൻ നായരുടെ വസതിയിൽ എല്ലാ ഞായറാഴ്ചയും വൈകുന്നേരം സംഗീതസ്നേഹികൾ ഒത്തു ചേരും. പിന്നെ  ഗാനാലാപനവും കരോക്കേയും സംഗീതപരിശീലനവുമായി ഹൃദയ രാഗമാക്കി മാറ്റും.

പ്രായഭേദമന്യേ സംഗീതത്തെ സ്നേഹിക്കുന്നവർക്കും, പ്രത്യേകിച്ച് മുതിർന്ന പൗരൻമാർക്ക് ജീവിതാനുഭവങ്ങളും സംഗീതാനുഭൂതിയും പങ്കുവെച്ച് ആത്മസന്തോഷം കണ്ടെത്താൻ കഴിയുന്ന ഒരു അപൂർവ സാംസ്കാരിക വേദിയാണ് ഇവിടെ. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും കലാസ്നേഹികളും സാംസ്കാരിക പ്രവർത്തകരും ഈ സംഗമത്തിൽ സജീവമായി പങ്കുചേരുന്നു എന്നത് ഈ വേദിയുടെ മഹത്വത്തിന് തെളിവാണ്.

കലയും സംസ്കാരവും മാനവിക മൂല്യങ്ങളും ഒരുപോലെ പരിപോഷിപ്പിക്കുന്ന ഈ സംഗീതസംഗമത്തിലേക്ക് സംഗീതത്തെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നുണ്ട്.

സംഗീതമുള്ളിടത്ത് മനസ്സുകൾ ഒന്നിക്കുന്നു; സൗഹൃദം ഉണ്ടാവുന്നു, സംസ്കാരവും നിലനിൽക്കുന്നുവെന്ന് ഈ കൂട്ടായ്മ തെളിയിക്കുകയാണ്.


Reporter
the authorReporter

Leave a Reply

error: Content is protected !!