കോഴിക്കോട്:റോഡപകടത്തിൽ പൊലിഞ്ഞ തമിഴ് നാട് തിരുനെൽവേലി സ്വദേശിയായ 7വയസുകാരൻ ലോക്‌നേനിയുടെ വൃക്ക ഇനി കണ്ണൂരുകാരനായ 17വയസുകാരന് പുതുജീവനേകും. തിരുവനന്തപുരത്ത് നിന്ന് അഞ്ചര മണിക്കൂർ കൊണ്ടാണ് വൃക്ക കോഴിക്കോട്ടെ ഇക്ര ആശുപത്രിയിൽ എത്തിച്ചത്.ജൂൺ 26 ന് ഉണ്ടായ ഒരു അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് കിംസ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിക്കുകയായിരുന്നു.ജൂലൈ അഞ്ചിന് രാവിലെയാണ് കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചത്.കുഞ്ഞിന്റെ കരൾ കിംസ് ആശുപത്രിയിലും കിഡ്നികൾ തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജിലും കോഴിക്കോട് ഇക്ര ആശുപത്രിയിലും കോർണിയകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും എത്തിച്ചു.










