കോഴിക്കോട്:ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ 39-ാം ജന്മദിനം മുക്കത്തെ അർജന്റീന ആരാധകർ ജനകീയ ആഘോഷമാക്കി മാറ്റി. കേരളത്തിലെ തന്നെ ഏറ്റവും വലിയ അർജന്റീന ഫ്ലാഗ് ഉയർത്തിയ മുക്കത്തെ പ്രശസ്തമായ ഫ്ലാഗ് പോയിന്റിന് സമീപം വെച്ചായിരുന്നു ആരാധകർ ഒത്തുകൂടിയത്.

മെസ്സിയുടെ മനോഹരമായ ചിത്രം പതിപ്പിച്ച പ്രത്യേക ബർത്ത്ഡേ കേക്കാണ് ആഘോഷത്തിനായി ഒരുക്കിയിരുന്നത്. പ്രമുഖ കേക്ക് നിർമ്മാതാക്കളായ ‘കഫേ അൽ ബാഷിയോ’ ആണ് ആരാധകർക്കായി ഈ കേക്ക് സ്പോൺസർ ചെയ്തത്.
മെസ്സിയുടെ ജന്മദിനമായ ഇന്നേ ദിവസം തന്നെ മൂന്ന് വയസ്സ് തികയുന്ന കുഞ്ഞ് ആരാധക ഐറിൻമറിയ യും മറ്റ് കുട്ടികളും ചേർന്നാണ് കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് മുക്കത്തെ വഴിയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി കേക്ക് വിതരണം ചെയ്തു. മുക്കത്തെ നിരവധി ജനങ്ങളാണ് ഈ മധുരമുള്ള ഫുട്ബോൾ ആഘോഷത്തിൽ പങ്കാളികളായത്.
പരിപാടികൾക്ക് അർജന്റീന ഫാൻസ് ഭാരവാഹികളായ പ്രതീഷ് മാരാത്ത് ,റഫീഖ് തോട്ടുമുക്കം, തുടങ്ങിയവർ നേതൃത്വം നൽകി.










