Saturday, November 23, 2024
Politics

മുഖ്യമന്ത്രിക്ക് അഴിമതിയുടെ ഉന്മാദം;രക്ഷപ്പെടാന്‍ അനുവദിക്കില്ല: ശോഭാ സുരേന്ദ്രന്‍


കോഴിക്കോട്: സംസ്ഥാനം മയക്കുമരുന്നിന്റെയും കള്ളക്കടത്തിന്റെയും അധോലോകസംഘത്തിന്റെയും കേന്ദ്രമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭാസുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനും കെ.ടി ജലീലും, പി.വി. അന്‍വറും കാരാട്ട് റസാഖും ചേര്‍ന്ന അധോലോക സംഘമാണ് കേരളം ഭരിക്കുന്നത്. അധോലോക സംഘത്തെക്കുറിച്ച് അറിവുള്ള പ്രതിപക്ഷനേതാവ് വിഡി സതീശന്റെ കഴിവുകേട് കൊണ്ടാണ് പിണറായി വിജയവന്‍ സുഖിച്ചു വാഴുന്നത്. വിഡി സതീശന മുഖ്യമന്ത്രിക്ക് തണലൊരുക്കുകയാണ്.

സംസ്ഥാനത്തെ കള്ളക്കടത്തും മയക്കുമരുന്നു ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് തുണ്ട് കടലാസ് നല്‍കും. പ്രശ്‌നം വഴി തിരിച്ചുവിടാനുളള നിര്‍ദ്ദേശമാണ് അതിലുണ്ടാവുകയെന്നും പിണറായി വിജയന്റെ ആഗ്രഹം നടത്തിക്കൊടുക്കുന്ന പ്രേമഭാജനമാണ് സതീശനെന്നും അവര്‍ പറഞ്ഞു. കൊള്ളസംഘത്തെക്കുറിച്ചുളള ചര്‍ച്ച വഴിമാറ്റാന്‍ മുഖ്യമന്ത്രി പൂരംകലക്കിയ കഥ വിഡി സതീശനെക്കൊണ്ട് അവതരിപ്പിച്ചു.

പൂരംകലങ്ങിയതിനെ കുറിച്ച് അന്വേഷണമുണ്ടായപ്പോള്‍ മയക്കുമരുന്ന്, ഭീകരവാദ സംഘത്തെക്കുറിച്ച് അന്വേഷണമുണ്ടായില്ല. അഴിമതിയുടെ ഉന്‍മാദം കൊണ്ടാണ് മുഖ്യമന്ത്രി ഊരുചുറ്റാന്‍ പോകുന്നതെന്നും ചിരിച്ചുകൊണ്ടും കരഞ്ഞുകൊണ്ടും പത്ര സമ്മേളനം നടത്തിയിട്ട് കാര്യമില്ല. കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാമെന്നും മുഖ്യമന്ത്രിക്കെതിരെ ദേശീയ ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍ അധ്യക്ഷനായി. ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, ജില്ലാജനറല്‍ സെക്രട്ടറിമാരായ എം.മോഹനന്‍, ഇ.പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.മാര്‍ച്ചിന് എം സി ശശീന്ദ്രൻ,ഹരിദാസ് പൊക്കിനാരി,കെ.വി. സുധീർ,കെ പി വിജയലക്ഷ്മി ടീച്ചർ,ബിന്ദു ചാലിൽ,അനുരാധ തായാട്ട്,ചാന്ദ്നി ഹരിദാസ്,സരിത പറയേരി,ടി പി സുരേഷ്,പി. രമണി ഭായ്,സതീഷ് പാറന്നൂർ,ജോസ് വാലുമണ്ണിൽ, നവ്യഹരിദാസ്,ശശിധരൻ നാരങ്ങയിൽ,ജുബിൻ ബാലകൃഷ്ണൻ, എൻ പി. ശിവപ്രസാദ്,രമ്യ സന്തോഷ്
ഷൈമ പൊന്നത്ത് തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി.


Reporter
the authorReporter

Leave a Reply