വാരാന്തപ്പതിപ്പിന്റെ ചുമതലയിലുണ്ടായിരുന്ന ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയനോട് രാജിവെയ്ക്കുകയോ അല്ലെങ്കില്‍ അവധിയെടുക്കയോ വേണമെന്ന് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
നേരത്തെ തന്നെ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെടുകയും കെ ആര്‍ അജയന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. കള്ളന്‍ വിജയന്‍ ഫീച്ചറില്‍ പാര്‍ട്ടി വിരുദ്ധത ഇല്ലെന്നും തലക്കെട്ടില്‍ പ്രശ്നമുള്ളതായി തോന്നുന്നില്ലെന്നുമായിരുന്നു ഇതിന് അജയന്റെ മറുപടി. ഏറ്റവും മികച്ചത് എന്ന നിലയിലാണ് ‘കള്ളന്‍ വിജയന്‍, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന തലക്കെട്ട് നല്‍കിയത്. തെറ്റ് പറ്റിയതായി തോന്നുന്നുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും വിശദീകരണ നോട്ടീസിന് നല്‍കിയ മറുപടിയില്‍ നേരത്തെ കെ ആര്‍ അജയന്‍ പറഞ്ഞിരുന്നു.വിഎസിന്റെ ഓര്‍മ്മദിവസത്തോടനുബന്ധിച്ചുള്ള ലേഖനത്തില്‍ കള്ളന്‍ വിജയന്‍ എന്ന തലക്കെട്ട് ഉള്‍പ്പെടുത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.










