LatestsportsTourism

72-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം; എൻട്രികൾ ക്ഷണിച്ചു

Nano News

ആലപ്പുഴ:പുന്നമടക്കായലിൽ ഓഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു.

ജൂലൈ 08 ന് വൈകിട്ട് അഞ്ച് വരെ എന്‍ട്രികള്‍ നൽകാം.

എ-4 സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്.

സൃഷ്ട‌ികൾ മൗലികമായിരിക്കണം.

എൻട്രികൾ അയക്കുന്ന കവറിൽ ’72-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം.

ഒരാൾക്ക് ഒരു എൻട്രിയേ നൽകാനാകൂ.

പേര്,മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം സമർപ്പിക്കണം.

കമ്പ്യൂട്ടറിൽ തയ്യാറാക്കിയ എൻട്രികളും സ്വീകരിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 10,001 രൂപ സമ്മാനമായി നൽകും.

വിലാസം: കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001. ഫോൺ: 0477-2251349


Reporter
the authorReporter

Leave a Reply

error: Content is protected !!