കോഴിക്കോട്: ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് വേൾഡ് ഡോക്ടേർസ് ഡേയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാൻസർ സെന്ററിലെ സർജറി വിഭാഗം തലവൻ ഡോ ശ്രീകാന്ത് സ് കുമാറിനെ ആദരിച്ചു.ലയൺസ് ക്ലബ് പ്രസിഡന്റ് ജാൻസി സി. കെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ആയ എം കെ സന്തോഷ് കുമാർ, ക്യാൻസർ സെന്റർ നോഡൽ ഓഫീസർ ഡോ.അജയ് കുമാർ, ഫിസിക്കൽ മെഡിസിൻ ഡിപ്പാർട്മെന്റ് ഡോ. പി. സി മുരളീധരൻ, ലയൺസ് കോർഡിനേറ്റർമാരായ പി സജീവ് കുമാർ, കെ കനകരാജൻ, അബ്ദുൽ കബീർ എന്നിവർ സംസാരിച്ചു.സെക്രട്ടറി രാജി, ട്രഷറർ ഷൈജസന്തോഷ്, ക്ലബ് ബോർഡ് മെമ്പറായ അനിത എന്നിവർ പങ്കെടുത്തു.










