Sunday, January 19, 2025
Education

എംഡിറ്റ് മെഗാ ജോബ് ഫെയറില്‍ 610 ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തു


കോഴിക്കോട്: എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന മെഗാ ജോബ് ഫെയറില്‍ 610 ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തു. ഇന്‍ഫോസിസ്. എച്ച്ഡിഎഫ്‌സി ലൈഫ്, ഇസാഫ് ബാങ്ക്, ടിവിഎസ് ഗ്രൂപ്പ്, ഫ്യൂച്ചര്‍ ലാബ്, മുത്തൂറ്റ് ഫിന്‍ കോര്‍പ്പ്, യുറേക്ക ഫോബ്‌സ്, ക്ലൗഡ് സൊലൂഷന്‍സ്, അപ്പോളോ പവര്‍ സിസ്റ്റം, ക്ലൗഡ് സൊലൂഷന്‍ തുടങ്ങി59 കമ്പനികളാണ് ജോബ് ഫെയറില്‍ പങ്കെടുത്തത്.

2250 ഉദ്യോഗാര്‍ത്ഥികള്‍ ജോബ്‌ഫെയറില്‍ പങ്കെടുത്തു. ഇതില്‍ നിന്നാണ് 610 പേരെ ഷോട്ട് ലിസ്റ്റ് ചെയ്തത്. എംഡിറ്റ് വിദ്യാര്‍ത്ഥികള്‍ക്കു പുറമെ ബിടെക്, ബിഇ, ഐടിഐ, ഫാര്‍മസി, ബിരുദം യോഗ്യതയുള്ള എല്ലാ തൊഴിലന്വേഷകരെയും ഉള്‍പ്പെടുത്തിയുള്ളതായിരുന്നു ജോബ് ഫെയര്‍.


Reporter
the authorReporter

Leave a Reply