Nano News
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
Tuesday, May 19, 2026
Nano News
Nano News
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
Nano News > Local News > സിപിഎമ്മിന്റെ 5 കോടിയോളം രൂപയുള്ള അക്കൗണ്ട് മരവിപ്പിച്ചു
Local News

സിപിഎമ്മിന്റെ 5 കോടിയോളം രൂപയുള്ള അക്കൗണ്ട് മരവിപ്പിച്ചു

Reporter
ReporterApril 6, 2024No comment
posted on Apr. 06, 2024 at 11:04 amApril 6, 2024
Nano News

സിപിഎമ്മിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ബാങ്കിൽ ഇന്നലെ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ പരിശോധന നടത്തിയിരുന്നു. പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്.

ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയാണ് പണം പിൻവലിച്ചത്. ഈ പണം ചെലവഴിക്കരുതെന്ന് ഇൻകംടാക്സ് നിർദേശം നൽകിയിട്ടുണ്ട്. പണത്തിന്‍റെ സോഴ്സ് അടക്കമുളളവ വ്യക്തമാക്കാൻ ഇൻകംടാക്സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നും ഒളിപ്പിക്കാനില്ലെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് വിഷയത്തിൽ പ്രതികരിച്ചു. ബാങ്ക് ഓഫ് ഇന്ത്യയിൽ പാർട്ടിക്ക് അക്കൗണ്ട് ഉണ്ട്. നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകൾ. ഇഡിയുടെയും ആദായ നികുതി വകുപ്പിന്‍റെയും നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കരുവന്നൂർ ബാങ്ക് കേസിൽ ഇഡി ചോദ്യം ചെയ്ത സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിൽ നിന്നും ആദായനികുതി വകുപ്പും മൊഴി എടുത്തിരുന്നു. തൃശ്ടൂരിലെ സിപിഎം അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദായ നികുതി വകുപ്പ് തേടിയത്. കൊച്ചിയിലെ ഇ ഡി ഓഫിസിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. സിപിഎമ്മിന്‍റെ രഹസ്യ അക്കൗണ്ടുകൾ സംബന്ധിച്ച് ഇന്നലെ ഇഡിയുടെ ചോദ്യം ചെയ്യൽ നടന്നിരുന്നു. ഈ വേളയിലാണ് ഇഡി ഓഫീസിലെത്തി ആദായ നികുതി വകുപ്പും വിവരങ്ങൾ ശേഖരിച്ചത്. സിപിഎം പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ രണ്ട് ദേശസാൽകൃത ബാങ്കിൽ ഐ ടി വിഭാഗം ഇന്നലെ പരിശോധനയും നടത്തിയിരുന്നു.


Tags:freezing bank account
ReporterApril 6, 2024
previous article

പാനൂർ സ്ഫോടനം: എഫ്ഐആറിൽ രണ്ട് പേരുകൾ മാത്രം, പരാതി

next article

സുപ്രീംകോടതിയുടെ താക്കീത്; 4 ഉദ്യോഗാർത്ഥികൾക്ക് നിയമനം

Reporter
the authorReporter
All posts byReporter
Leave a reply

Leave a Reply Cancel reply

You Might Also Like

Local News

വിടപറഞ്ഞത് അതുല്യ നാടക-ശബ്ദ പ്രതിഭ;തങ്കയം ശശികുമാറിന് നാടിന്റെ അന്ത്യാഞ്ജലി

ReporterApril 9, 2026
35
Local News

മുതിർന്ന സിപിഐ എം നേതാവ് പി കെ ഗംഗാധരൻ അന്തരിച്ചു

ReporterMarch 14, 2026
35
Local News

കല്ലായ് പോസ്റ്റോഫീസ് കെട്ടിടം പൊളിച്ചുമാറ്റുക: പ്രതിഷേധ ജനകീയ സദസ് സംഘടിപ്പിച്ചു

ReporterMarch 10, 2026
36
Local News

തീർത്ഥയാത്ര ഏപ്രിൽ 17 ന് ആരംഭിക്കും

ReporterMarch 6, 2026
38




Subscribe Newsletter

Receive our editor's picks weekly

Latest Posts

Latestpolice &crime

മാനാഞ്ചിറ കോംട്രസ്റ്റ് ഫാക്ടറി പരിസരം ലഹരിത്താവളം : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

ReporterMay 18, 2026
6

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ ബി.പി. സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

May 18, 2026

‘സർഗോദയം’ ബാലവേദി ജില്ലാ കലോത്സവത്തിന് തുടക്കം കുട്ടികളുടെ വളർച്ചക്ക് സർഗാത്മകത അനിവാര്യം: ഷേർലി സോമസുന്ദരം

May 16, 2026

ബയോ മൈനിംഗ് പുരോഗമിക്കുന്നു: ഞെളിയൻപറമ്പിൽ നിന്ന് ആദ്യ ലോഡ് ആർഡിഎഫ് കയറ്റിഅയച്ചു

May 16, 2026

Latest Tweets

  • Missing Consumer Key - Check Settings


Contact SEO Expert Kerala

Recommended For You

Latestpolice &crime

മാനാഞ്ചിറ കോംട്രസ്റ്റ് ഫാക്ടറി പരിസരം ലഹരിത്താവളം : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

ReporterMay 18, 2026
6
HealthLatest

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ ബി.പി. സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

ReporterMay 18, 2026
19
KalothsavamLatest

‘സർഗോദയം’ ബാലവേദി ജില്ലാ കലോത്സവത്തിന് തുടക്കം കുട്ടികളുടെ വളർച്ചക്ക് സർഗാത്മകത അനിവാര്യം: ഷേർലി സോമസുന്ദരം

ReporterMay 16, 2026
8
Latest

ബയോ മൈനിംഗ് പുരോഗമിക്കുന്നു: ഞെളിയൻപറമ്പിൽ നിന്ന് ആദ്യ ലോഡ് ആർഡിഎഫ് കയറ്റിഅയച്ചു

ReporterMay 16, 2026
10
Latest

സ്കൂൾ പരിസരത്തെ പുകയില നിരോധന മേഖല 500 മീറ്ററാക്കണം : നിലപാട് അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ReporterMay 16, 2026
12
AchievementLatest

സി.എം. കേശവൻ സ്മാരക പുരസ്കാരം സാംസ്കാരികപ്രവർത്തകൻ ടി.പി. മമ്മു മാസ്റ്റർക്ക്

ReporterMay 16, 2026
25
BusinessLatest

മില്‍മ പാല്‍ ലിറ്ററിന് നാല് രൂപ കൂടും; പുതുക്കിയ നിരക്ക് മെയ് 21 മുതല്‍ പ്രാബല്യത്തിൽ

ReporterMay 16, 2026
16
LatestPolitics

പൊതുമേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന നടപടി അവസാനിപ്പിക്കണമെന്ന് അഡ്വ. പി ഗവാസ്

ReporterMay 15, 2026
7
Latest

സസ്യലോകത്തേക്ക് പുതിയൊരു സുന്ദരി; കണ്ടെത്തിയത് ഇടുക്കിയിൽ നിന്ന്

ReporterMay 15, 2026
15
Nano News

ABOUT US

A team of experinced hands are behind the screen of nanonewsonline.com. Our aim is to flood correct and fruitful information to the audince in a fastest urgency. We do not promote negative and sensational news culture. Instead, pumping of what it will be benefitful for society is our mission.

Contact Us

© Copyright 2021

  • Privacy Policy