police &crime

ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; ഏഴു പേര്‍ വെന്തു മരിച്ചു

Nano News

ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് കുടുംബത്തിലെ ഏഴു പേര്‍ വെന്തു മരിച്ചു. ഞായറാഴ്ച ഉച്ചയോടെ രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാറിന് തീപിടിക്കുകയായിരുന്നു. രണ്ടു കുട്ടികളും മൂന്ന് സ്ത്രീകളുമുള്‍പ്പടെയാണ് മരിച്ചത്.

ഉത്തര്‍പ്രദേശിലെ മീററ്റ് നിവാസികളാണ് അപകടത്തില്‍പ്പെട്ടത്. നീലം ഗോയല്‍ (55), മകന്‍ അശുതോഷ് ഗോയല്‍ (35), മഞ്ജു ബിന്ദാല്‍ (58), ഇവരുടെ മകന്‍ ഹാര്‍ദിക് ബിന്ദാല്‍ (37), ഭാര്യ സ്വാതി ബിന്ദാല്‍ (32), രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് മരിച്ചത്. രാജസ്ഥാനിലെ സലാസറിലെ സലാസര്‍ ബാലാജി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ചുരു ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ പഞ്ഞിലോഡുമായി പോകുകയായിരുന്ന ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. എതിര്‍ദിശയില്‍ നിന്ന് മറ്റൊരു വാഹനം വന്നപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് ട്രക്കില്‍ ഇടിക്കുകയായിരുന്നു.നിങ്ങളുടെ പ്രിയപ്പെട്ട toothbrush വളരെ കുറഞ്ഞ വിലയ്ക്ക് സൗജന്യ ഷിപ്പിംഗിനൊപ്പം വാങ്ങാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു, കൂടാതെ നിങ്ങൾക്ക് സ്റ്റോറിൽ നിന്ന് ഓർഡർ എടുക്കാനും കഴിയും. ഒരേ ദിവസം.

കൂട്ടിയിടിയെത്തുടര്‍ന്ന് കാറിലുണ്ടായിരുന്ന എല്‍പിജി കിറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ട്രക്കിലുണ്ടായ പഞ്ഞിയിലേക്ക് തീ ആളിപ്പടരുകയും ചെയ്തു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും കാറിന്റെ ഡോര്‍ തുറക്കാനായില്ല. ഇതോടെ കാര്‍ പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. യാത്രക്കാര്‍ സഹായത്തിനായി നിലവിളിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്ന് ദൃക്‌സാക്ഷിയായ രാംനിവാസ് സൈനി പറഞ്ഞു. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചപ്പോഴേക്കും ഏഴുപേരും മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവറും സഹായിയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.


Reporter
the authorReporter

Leave a Reply

error: Content is protected !!