Local News

ഭാര്യ മദ്യലഹരിയില്‍ ഭര്‍താവിനെ തലയ്ക്കടിച്ചു കൊന്നു


ഭാര്യ മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് സ്വദേശി 53 കാരന്‍ രത്നാകരനാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ ഭാര്യ ശാന്തമ്മ വിറക് കമ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. രത്നാകരനെ നിലയ്ക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രത്നാകരനും ശാന്തമ്മയും മദ്യലഹരിയില്‍ വാക്ക് തര്‍ക്കം നടന്നുവെന്നും അതിന്റെ പ്രകോപനത്തില്‍ ശാന്തമ്മ വിറക് കൊള്ളി കൊണ്ട് തലക്കടിച്ചിരിക്കാമെന്നുമാണ് പോലീസ് നിഗമനം. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.


Reporter
the authorReporter

Leave a Reply