കോഴിക്കോട്:അടിക്കടി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വില മൂലം ചരക്ക് ഗതാഗത മേഖലയിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകളായ ഡീസൽ, ടയർ, സ് പെയർ പാർട്സ്, ടോൾ ചാർജ്ജ്, ഇൻഷൂറൻസ് പ്രീമിയം മുതലായവയ്ക്ക് വലിയ തോതിലുള്ള വർദ്ധനവാണ് വന്നിരിക്കുന്നത്.
ഈ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും പോയി കൊണ്ടിരിക്കുകയാണ്. അടിയന്തിരമായി കേന്ദ്ര സർക്കാർ ഡീസലിന്മേലുള്ള എക്സൈസ് ഡ്യൂട്ടിയും, സംസ്ഥാന സർക്കാർ വിൽപ്പന നികുതിയും കുറയ്ക്കുവാനുള്ള തീരുമാനം ഉണ്ടാകണമെന്ന് ഫെഡറേഷൻ ഓഫ് കേരള ലോറി ട്രാൻസ്പോർട്ട് ഏജന്റ്റ്സ് അസോസിയേഷൻ സംസ്‌ഥാന കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻ്റ് കെ.എം അഷറഫ് അദ്ധ്യക്ഷത വഹിച്ചു.










