General

തൃശൂരില്‍ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി മരിച്ചു

Nano News

തൃശൂര്‍ :കുട്ടനെല്ലൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി, ഒലയാനിക്കല്‍ വീട്ടില്‍ അര്‍ജുന്‍ ലാലാണ് (23) മരിച്ചത്. പ്രണയത്തില്‍ നിന്ന് പിന്മാറിയെന്ന് ആരോപിച്ച് ഇന്നലെ രാത്രിയില്‍ യുവതിയുടെ വീട്ടിലെത്തി സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയാണ് മരിച്ചത്.

മരിച്ച അര്‍ജുന്‍ ലാലും യുവതിയും തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്നാണ് അര്‍ജുന്റെ സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ഒരു വര്‍ഷത്തോളും ഇരുവരും അകല്‍ച്ചയിലായിരുന്നു. യുവാവ് ആത്മഹത്യ ചെയ്യുമെന്ന് മുന്‍പ് ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു.

സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞാണ് ഇയാള്‍ പോയത്. പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തുന്നതിനിടെ. വഴിയരികിൽ നിന്നും പെട്രോൾ വാങ്ങിച്ചു. രാത്രി 11 മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് ജനൽച്ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. അതിന് ശേഷം ശരീരത്തിൽ പെട്രൊളൊഴിച്ച് തീ കൊളുത്തി. പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഇയാളെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിലറിയിച്ചു. പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.


Reporter
the authorReporter

Leave a Reply

error: Content is protected !!