Thursday, May 16, 2024
Art & CultureLatest

ലോക നാടക ദിനം; ‘നാടകാചാര്യന്റെ നാല്‍ക്കവലയില്‍’ ശ്രദ്ധേയമായി


കോഴിക്കോട്: ലോക നാടകദിനത്തോടനുബന്ധിച്ച് ഇപ്റ്റ (ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷന്‍) കോഴിക്കോട് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ കോഴിക്കോട് നഗരത്തില്‍ ‘നാടകാചാര്യന്റെ നാല്‍ക്കവലയില്‍’ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് മാനാഞ്ചിറയിലെ കെ ടി മുഹമ്മദിന്റെ പ്രതിമയ്ക്ക് സമീപം സംഘടിപ്പിച്ച പരിപാടി ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലന്‍ ഉദ്ഘാടനം ചെയ്തു. പി ടി സുരേഷ് അധ്യക്ഷത വഹിച്ചു. അഷറഫ് കുരുവട്ടൂര്‍, പി വി മാധവന്‍, ടി എം സജീന്ദ്രന്‍, പി പ്രേംകുമാര്‍, സി സുബ്രഹ്മണ്യന്‍, ഷിനോദ് കുരുവട്ടൂര്‍, ബിജിത്ത് ലാല്‍ എന്നിവര്‍ സംസാരിച്ചു. സി പി സദാനന്ദന്‍ സ്വാഗതവും കലാമണ്ഡലം കല്യാണി എസ് നാഥ് നന്ദിയും പറഞ്ഞു. ഡോ. വി എന്‍ സന്തോഷ് കുമാര്‍ രചിച്ച് അവതരിപ്പിച്ച ‘നാവുമരം’ എന്ന ഏകപാത്ര നാടവും അരങ്ങേറി.


Reporter
the authorReporter

Leave a Reply