കോഴിക്കോട്:സീനിയർ ചേംബർ കാരപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ആഗസ്റ്റ് 30 ന് സുകുമാരനിലയത്തിൽ സംഘടിപ്പിച്ചു.

ഓണാഘോഷം സീനിയർ മെമ്പർ വി എം വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വാർഡ് കൗൺസിലർ നവ്യ ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.

സെക്രട്ടറി പി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പ്രസിഡന്റ് വിപി സുകുമാരൻ, വൈസ് പ്രസിഡന്റ് ജനാർദ്ദനൻ മോഹനൻ പ്രസന്നകുമാർ, വാസുദേവൻ ആൻഡ് ട്രഷറർ മോഹനൻ എന്നിവർ സംസാരിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾക്ക് വേണ്ടിഓണപ്പാട്ട് കരോക്കെ ഗാനമേള എന്നിവ അരങ്ങേറി
മീനാരാണിയുടെ പിറന്നാളാഘോഷവും മികച്ച ഗായകൻ ആനന്ദിനെ ആദരിക്കലും നടത്തി.










