കോഴിക്കോട്: വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് ആരംഭിക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ടുകൊണ്ട് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ വലിയങ്ങാടിയിൽ പ്രതിഷേധ ധർണ നടത്തി.
24 മണിക്കൂറും പ്രവർത്തിക്കുന്ന വലിയങ്ങാടിയിൽ ഫുഡ്സ്ട്രീറ്റ് വരുന്നതോടെ ഇവിടുത്തെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുന്നതിനാൽ സർക്കാർ പദ്ധതിയിൽ നിന്നും പിന്മാറണമെന്ന് തൊഴിലാളികൾ പറഞ്ഞു.വലിയങ്ങാടിയിൽ ഫുഡ്സ്ട്രീറ്റ് വരുന്ന വിഷയത്തിൽ കോഴിക്കോട് കളക്ടറുമായി നടന്ന ചർച്ചയിൽ പങ്കെടുത്തവർ അതിശക്തമായ എതിർപ്പു രേഖപ്പെടുത്തിയിരുന്നു.സി.ഐ.ടി.യു സൗത്ത് ഏരിയ സെക്രട്ടറി മൻസൂർ ധർണ ഉദ്ഘാടനം ചെയ്തു, ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് മൂസ പന്തീരങ്കാവ്, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി പി.മോഹനൻ,
എസ്.ടി.യു ജില്ല സെക്രട്ടറി ജാഫർ സക്കീർ, മൊയ്തീൻ എന്നിവർ സംസാരിച്ചു.