ഫറോക്ക് :കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സൗദിഅറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന മക്ക കെ എം സി സി യുടെ ജനറൽ സെക്രട്ടറിയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ
“മുജീബ് പൂക്കോട്ടൂരിനെ”
കോടമ്പുഴയിലെ പൗരാവലി ആദരിച്ചു.
കഴിഞ്ഞ കോവിസ് മഹാമാരി കാലത്ത് കോവിഡ് പ്രയാസങ്ങൾക്കിടയിൽപ്പെട്ട് വിദേശങ്ങളിൽ മരണമടഞ്ഞവരെ ഏറ്റെടുത്ത് സംസ്കരിക്കുന്ന കാര്യത്തിലും , പ്രവാസികൾക്ക്
നാട്ടിലെത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തും,
ഭക്ഷ്യ ക്വിറ്റുകൾ എത്തിച്ചു നൽകിയും ചികിത്സ വേണ്ടവർക്ക് അത് എത്തിച്ച് നൽകിയും ദുരിത ബാധിതരുടെ കൂടെ നിന്ന് തുല്യതയില്ലാത്ത മനുഷ്യപ്പറ്റുള്ള
സേവനങ്ങൾ കൊണ്ട് നാട്ടിലും മറുനാട്ടിലും ശ്രദ്ധേയനായ മുജീബ് പൂക്കോട്ടൂരിനെ കോടമ്പുഴയിൽ നടന്ന”ഉണർവ് 2022″ ക്യാമ്പയിനിന്റെ ഭാഗമായാണ് ആദരിച്ചത്.ചടങ്ങിൽ കെ .എം .സി.സി നേതാവ് സുബൈർ മണ്ണക്കഞ്ചേരി അധ്യക്ഷത വഹിച്ചു.
കോടമ്പുഴ ഗ്ലോബൽ കെ.എം.സി.സി. വക ഉപഹാര സമർപ്പണം
കള്ളിയിൽ ഹസ്സൻകോയ നിർവ്വഹിച്ചു. കെ.കെ.ആലിക്കുട്ടി മാസ്റ്റർ, മൊയ്തീൻ കോയ പെരുമുഖം ,കെ.മുഹമ്മദ് കോയഹാജി,എം.കെ മുഹമ്മദലി, പാച്ചീരി സൈതലവി, അലി പാച്ചിരി, എൻ.സി. ഹംസക്കോയ, മൊയ്തീൻകോയ പെരുമുഖം , എം. സൈയ്തലവി,വി. അബു മടത്തിൽ,മജീദ് അമ്പലകണ്ടി.
കെ.പി. പോക്കർകുട്ടി, ഷഹീദ് കല്ലട, സബീൽ മടത്തിൽ, കള്ളിയിൽ റഫീഖ്, പി.പി. ഹാരിഷ് ,
കെ.എം. നിസാർ , സംസാരിച്ചു.