കുരുവട്ടൂർ :ഇന്ദിരാജി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തിൽ ആയിഷാ കുരുവട്ടൂർ ,ഷൈലജാ ജയകൃഷ്ണൻ, റസിയ തട്ടാരിയിൽ, സലീന റഹീം എന്നിവരുടെ നേതൃത്വത്തിൽ വിധവകളും കുട്ടികളും അടങ്ങിയവരെ ഉൾപ്പെടുത്തി കൊളത്തറ മുതൽ ചാലിയാർ പുഴയിലൂടെ ബേപ്പൂർ അഴിമുഖം വരെ ബോട്ട് യാത്ര നടത്തി. ഈയാത്രയിൽപ്പെട്ട നിർദ്ധനയായ ഒരു കുടുംബത്തിന്റെ ഭവന നിർമ്മാണാവശ്യത്തിലേക്കായി ധനസമാഹരണം നടത്തുകയും ചെയ്തു.