കോഴിക്കോട് : കണ്ണഞ്ചേരി ഗവ. എൽ പി സ്കൂളിന്റെ വിദ്യാരംഗം ക്ലബ് പ്രവർത്തനം ആരംഭിച്ചു. ക്ലബിന്റെ ഉദ്ഘാടനം പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്ക് പാഠ ഭാഗങ്ങൾക്കപ്പുറമുള്ള ലോകത്തെ കുറിച്ച് അറിയാനാണ് സ്കൂളിലെ ഇത്തരം ക്ലബുകളുടെ ലക്ഷ്യമെന്ന് കമാൽ വരദൂർ പറഞ്ഞു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള പഠനോപകരങ്ങളുടെ വിതരണോദ്ഘാടനം രാഷ്ടീയ ലോക് ജൻ ശക്തി പാർട്ടി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ് നിർവ്വഹിച്ചു. തിരക്ക് പിടിച്ച ഈ കാലത്ത് ക്ഷമാശീലമുള്ള കുട്ടികളായി വളരണമെന്ന് അദ്ദേഹം പറഞ്ഞു.

പി ടി എ പ്രസിഡന്റ് സഖറിയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കെ. പി ദീപ്തി, വിദ്യാരംഗം കോ-ഓർഡിനേറ്റർ -എൻ ആർ പ്രതിഭ ടീച്ചർ, ബി ആർ സി പ്രതിനിധി – സുവർണ്ണ ചന്ദ്രോത്ത് , അധ്യപകരായ എൻ കെ ബിജി , പി ടി എ വൈസ് പ്രസിഡന്റ് -എം വി സുരേഷ്, ആർ എൽ ജെ പി ജില്ലാ പ്രസിഡന്റ് കാളക്കണ്ടി അരുൺ കുമാർ , പ്രമോദ് കണ്ണഞ്ചേരി, രാജൻ ചരിത്രം, എം – സുനിൽ കുമാർ എന്നിവർ സംസാരിച്ചു.