Wednesday, December 4, 2024
Local News

വിദ്യാർത്ഥികൾക്ക്   പുസ്തക വിതരണം


കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപന സമിതി    മൂഴിക്കൽ – ചെറുവറ്റ യൂണിറ്റ് , ചെറുവറ്റ എ എം എൽ പി സ്കൂളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കുളള നോട്ട് പുസ്തകങ്ങൾ  വിതരണം ചെയ്തു.
യുനിറ്റ് പ്രസിഡണ്ട് കെ.ടി . സിദ്ധീഖ് കാഞ്ഞിരത്തിങ്ങൽ, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി എം അബ്ദുൾ ലത്തിഫ് മാസ്റ്റർ, പി.ടി എ  പ്രസിഡണ്ട്  കെ.മുഹമ്മദ് ഷാഫി എന്നിവരിൽ നിന്നും  സ്കൂൾ   പ്രധാന അധ്യാപിക ബി വി സാബിറ  ഏറ്റുവാങ്ങി ഉൽഘാടനം ചെയ്തു.
ചടങ്ങിൽ വ്യാപാരി വ്യവസായി ജനറൽ സെക്രട്ടറി  പി എം അനിൽകുമാർ , ട്രഷറർ ഒ. വിജയൻ , വൈസ് പ്രസിഡണ്ട് മാരായ ആർ പി  ഹജ്ജൂട്ടി, ടി ടി. നാസർ . വി.കെ ഷൗക്കത്ത് എന്നിവർ സംസാരിച്ചു.

Reporter
the authorReporter

Leave a Reply