Wednesday, September 2, 2026
Art & CultureLatest

വൈബ്ബ്സ് 92 ഒന്നാം വാർഷികം ആഘോഷിച്ചു.

Nano News

ബേപ്പൂർ: ബേപ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 1992 വർഷം എസ്സ്.എസ്സ്.എൽ.സി പാസ്സ് ഔട്ടായവരുടെ കൂട്ടായ്മയായ വൈബ്ബ്സ് 92 ഒന്നാം വാർഷികം ഗോദീശ്വരം ബീച്ച് ഗാർഡനിൽ നടന്നു. സഹപാഠികളിൽ നിന്നും തെരഞ്ഞെടുത്ത എ.രാജേഷ് കേരളത്തിൻ്റെ ദേശീയ ഫലമായ ചക്ക മുറിച്ച് ഉദ്ഘാടനം ചെയ്തു.

വൈബ്ബ്സ് 92 പ്രസിഡണ്ട് എസ്.വി സലീം അധ്യക്ഷം വഹിച്ചു.സെക്രട്ടറി സജിത ഗോപി, സ്വാഗത സംഘം ചെയർമാൻ സജി തറയിൽ, ജനറൽ കൺവീനർ രാജേഷ് അച്ചാറമ്പത്ത് എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി


Reporter
the authorReporter

Leave a Reply

error: Content is protected !!