LatestPolice News

താമരശേരിയില്‍ സ്കൂള്‍ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലില്‍ നിന്ന് വാറ്റ് ചാരായം കണ്ടെത്തി.

Nano News

താമരശേരി:വിദ്യാർത്ഥികൾ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് അധ്യാപകർ നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായം കണ്ടെത്തിയത്.

കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നും സഹപാഠിയായ വിദ്യാർത്ഥി എത്തിച്ചു നല്കിയതാണ് എന്ന വിവരം ലഭിച്ചു.

പല കുട്ടികൾക്കും ഇത്തരത്തിൽ വാറ്റ് ചാരായം പതിവായി വിദ്യാർത്ഥി എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് സ്കൂൾ അധികൃതർ വിവരം പോലീസില്‍ അറിയിച്ചു.

രണ്ടാനച്ഛൻ നാടൻ ചാരായം വാറ്റുന്നുണ്ടെന്നും തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നും ചോദ്യം ചെയ്യലില്‍ വിദ്യാർത്ഥി പോലീസിനെ അറിയിച്ചു. പിന്നാലെ താമരശേരി പോലീസ് കട്ടിപ്പാറ പഞ്ചായത്തിലെ ചമൽപൂവന് മലയിൻ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിയുടെ വീടിനു സമീപത്തെ തോട്ടത്തിൽ ചാക്കിൽ കെട്ടിവെച്ച നിലയിൽ 56 കുപ്പി (28 ലിറ്റർ) വാറ്റ് ചാരായം കണ്ടെടുത്തു. എന്നാൽ വിദ്യാർഥിയുടെ രണ്ടാനച്ഛനെ പിടികൂടാൻ സാധിച്ചിട്ടില്ല.


Reporter
the authorReporter

Leave a Reply