കോഴിക്കോട്. കേരള ബ്ലഡ് പേഷ്യൻ്റ്സ് പ്രൊട്ടക്ഷൻകൺസിലിൻ്റെ നേതൃത്വത്തിൽ തലസീമിയ ബാധിതരായ കേരളത്തിലെ മുഴുവൻ രോഗികൾക്കും ബാംഗളൂരു നാരായണ ആശുപത്രിയിൽ ഏറെ ചെലവ് കൂടിയ എം. ആർ. ഐ.ടി. ടു.സ്റ്റാർ സ്കാനിംഗ് ക്യാമ്പ് സൗജന്യമായി സംഘടിപ്പിക്കുന്നു. ജൂലൈ 19 ഞായറാഴ്ചയാണ് കേമ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം രോഗം പൂർണ്ണമായി ഭേദപ്പെടുത്തുന്നതിനുള്ള മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് മുന്നോടിയായി ചെയ്തിരിക്കേണ്ട എച് എൽ.എ പരിശോദനയും സൂപ്പർ സ്പെഷ്യാലിറ്റി ഹെമറ്റോളജി മെഡിക്കൽ പരിശേദനയും ക്യാമ്പിൽ സൗജന്യമായിരിക്കും.
കേമ്പിന് മജുംദാർ ഷാ മെഡിക്കൽ സെൻ്റർ ഡയറക്ടറും രാജ്യത്തെ പ്രമുഖ രക്തരോഗവിദഗ്ദനുമായ ഡോ. സുനിൽ ഭട്ട് നേതൃത്വം നൽകും.
തുടർച്ചയായി രക്തം നല്കുന്നത് മൂലം ഹാർട്ടിലും കരളിലും പാൻക്രിയാസിലും അപകടകരമായി അടിഞ്ഞ് കൂടുന്ന ഇരുമ്പിൻ്റെ തോത് പരിശോദിക്കാനും ഫലപ്രദമായ ചികിത്സ നൽകാനുമാണ് എം. ആർ. ഐ. സ്കാനിംഗ് നടത്തുന്നത്. ഇരുമ്പിൻ്റെ ആധിക്യം മൂലയുണ്ടാവുന്ന ഹൃദയാഘാതം മൂലമാണ് എഴുപത്തഞ്ച് ശതമാനം തലസീമിയ ബാധിതരായ കുട്ടികളുടേയും അകാല മരണം സംഭവിക്കാറുള്ളത്. സൗജന്യ
സ്കാനിംഗും എച് എൽ. എ. പരി ശോ ദനയും മെഡിക്കൽ ക്യാമ്പും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 9447019182 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കരീം കാരശ്ശേരി
സംസ്ഥാന പ്രസിഡൻ്റ്
ബ്ലഡ് പേഷ്യൻ്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ, കേരള
Mob. 9447019182










