Thursday, September 19, 2024
General

മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് ട്രസ്റ്റ് ഓഫി ദി നേഷൻ 2024 സർവേ ഫലം


നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന സൂചന നൽകി ഡെയ്ലി ഹണ്ട് നടത്തിയ ട്രസ്റ്റ് ഓഫി ദി നേഷൻ 2024 സർവേ ഫലങ്ങൾ. 11 ഭാഷകളിലായി ഓൺലൈനിലൂടെ നടന്ന സർവേയിൽ 77 ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. നിലവിലെ സർക്കാരിന്റെ പ്രകടനം, പ്രധാന നേതാവ് എന്നിവയിലെല്ലാം ഊന്നിയായിരുന്നു സർവേ നടന്നത്. സർവേയിൽ പങ്കെടുത്ത 64 ശതമാനം ആളുകളും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്. സർവേയിൽ പങ്കെടുത്ത 21.8 ശതമാനം ആളുകൾ രാഹുൽ ഗാന്ധിയെ പിന്തുണച്ചു. 2024ൽ എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നാണ് സർവേയിൽ പങ്കെടുത്ത 63 ശതമാനം ആളുകളും നിരീക്ഷിച്ചത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നരേന്ദ്ര മോദി മികച്ച നേതാവായി സർവേയിൽ ഭാഗമായവർ നിരീക്ഷിച്ചപ്പോൾ തമിഴ്നാട്ടിൽ 44.1 ശതമാനം ആളുകൾ രാഹുൽ ഗാന്ധിയേയും 43.2 ശതമാനം ആളുകൾ നരേന്ദ്ര മോദിയേയുമാണ് പിന്തുണച്ചത്. കേരളത്തിൽ 40.8 ശതമാനം ആളുകളുടെ പിന്തുണ നരേന്ദ്ര മോദിക്കും 40.5 ശതമാനം പേർ രാഹുൽ ഗാന്ധിയേയുമാണ് പിന്തുണച്ചത്. സർവേയിൽ ഭാഗമായ 61 ശതമാനം ആളുകളും നിലവിലെ ഭരണകൂടത്തിന്റെ പ്രകടനത്തിൽ തൃപ്തി രേഖപ്പെടുത്തി. മോദി സർക്കാരിന്റെ വിദേശകാര്യ നയങ്ങൾക്ക് സർവേയിൽ ഭാഗമായ 64 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ 53.8 ശതമാനം ആളുകൾ തൃപ്തി രേഖപ്പെടുത്തി.

കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പടെ രാജ്യത്തെ 98 ലോക്സഭ മണ്ഡലങ്ങളിൽ ഏപ്രിൽ 26നാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തില്‍ 20 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഒറ്റത്തവണയായാണ് തെരഞ്ഞെടുപ്പ് നടക്കുക. രാജ്യത്താകെ 7 ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും.


Reporter
the authorReporter

Leave a Reply