കടലുണ്ടി:ജീവകാരുണ്യ,സാമൂഹ്യ ക്ഷേമ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സ്തുതർഹ്യമായ സേവനം കാഴ്ച വെച്ച്-ഇന്നുംകടലുണ്ടിയുടെ,ജനമനസ്സിൽജീവിക്കുന്ന,തയ്യിൽമുഹമ്മദ്ഹാജിയുടെ ഓർമ്മയ്ക്ക് കടലുണ്ടി സഹൃദയവേദി, ഏർപ്പെടുത്തിയ,പ്രഥമപുരസ്കാരത്തിന്,നാടിന്റെ ജനകീയഡോക്ടർ, വി.പി.മുരളീധരനെ തെരഞ്ഞെടുത്തു. ആതുര സേവനത്തോടൊപ്പം സാന്ത്വന പരിചരണരംഗത്തും നിറസാന്നിധ്യമായ ഡോക്ടർ,വാളയാർ,കഞ്ചിക്കോട്,വാഴക്കാട് എന്നിവടങ്ങളിൽ സേവനമനുഷ്ടിച്ചതിനുശേഷം1999ൽചെറുവണ്ണൂർ ഇ.എസ്.ഐയിൽ ഇൻഷൂറൻസ്,മെഡിക്കൽ ഓഫീസറായി.കൊവിഡ്ആശുപത്രി,ഇ.എൻ.ടി.വിഭാഗംസർജൻ,ജനറൽ സർജൻ എന്നീ ചുമതലകളും നിർവ്വഹിച്ചു.നവധാര പെയിൻ& പാലിയേറ്റീവ്-സെന്ററിന്, നേതൃത്വം നല്കുന്നതോടൊപ്പം,ആഴ്ചയിൽ രണ്ട് ദിവസം കിടപ്പു രോഗികളുടെ വീടുകളിലെത്തി സൗജന്യമായി
ചികിത്സിച്ചു വരുന്നു.പ്രതിഫലം വാങ്ങാതെ,നിർധനരായരോഗികൾക്ക്ചികിത്സയും മരുന്നും നല്കുന്നു.ശില്പിയും ഗായകനുമായ അദ്ദേഹം,കടലുണ്ടിയിലെയും മണ്ണൂരിലെയും കലാ സാംസ്കാരിക കൂട്ടായ്മകളിലും വയോജന സംരക്ഷണ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നു.കടലുണ്ടി,ഹോപ്ഷോർ സ്പെഷ്യൽ സ്കൂൾ -മാനേജിംഗ് ഡയറക്ടർ-നജുമുൽമേലത്ത്,പത്രപ്രവർത്തകൻ-വിനുകടക്കാട്,സാമുഹ്യപ്രവർത്തകൻ-സി.പി.അളകേശൻ എന്നിവരടങ്ങിയ വിധി നിർണ്ണയസമിതിയാണ് പുരസ്കാര ജോതാവിനെ തെരഞ്ഞെടുത്തത്.
ആഗസ്റ്റ് മദ്ധ്യവാരം കടലുണ്ടിയിൽ ഒരുക്കുന്ന തയ്യിൽ മുഹമ്മദ് ഹാജി സ്മൃതിയിൽ പുരസ്കാരംസമർപ്പിക്കും.










