General

80 കുപ്പി വ്യാജ മദ്യവുമായി അതിഥി തൊഴിലാളി എക്സൈസിന്റെ പിടിയിൽ

Nano News

ഫറോക്ക്:ഓണക്കാലത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ മാഹിയിൽ നിന്നും വില്പനയ്ക്കായി അനധികൃതമായി കടത്തുകയായിരുന്ന 40 ലിറ്റർ വ്യാജ മദ്യവുമായി ഉത്തർപ്രദേശ് സ്വദേശി  ഉദയഭാനെ(21)  ഫറോക്ക് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ. ജി യുടെ നേതൃത്വത്തിൽ പിടികൂടി. കല്ലായി റെയിൽവേ സ്‌റ്റേഷന് മുൻവശം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം വെച്ചാണ് ഡ്രൈ ഡേ ദിവസം കോഴിക്കോട് ഭാഗങ്ങളിൽ വില്പനയ്ക്കായി എത്തിച്ച മദ്യം പിടികൂടിയത്. ഉദയഭാൻ മുൻപും സമാന കുറ്റകൃത്യത്തിന് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ ആളാണ്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.  ഇൻ്റലിജൻസ് ബ്യൂറോ പ്രിവൻ്റീവ് ഓഫീസർ രാജേഷ്. കെ.പി, കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗമായ പ്രശാന്ത്. കെ. എം, ഫറോക്ക് റെയിഞ്ച് പ്രിവൻ്റീവ് ഓഫീസർമാരായ മനോജ്.സി, ഷിബു.എം, സിവിൽ എക്സൈസ് ഓഫീസർ പ്രജിത്ത്. സി.എം, സി.ഇ.ഒ ഡ്രൈവർ രാജൻ. പി എന്നിവർ സ്ക്വാഡിൽ ഉണ്ടായിരുന്നു


Reporter
the authorReporter

Leave a Reply

error: Content is protected !!