കോഴിക്കോട്:ആരോഗ്യ സർവ്വകാലശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ 23 വർഷത്തിനു ശേഷം കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് എസ്എഫ്ഐ കോളേജ് യൂണിയൻ തിരിച്ചു പിടിച്ചു. വൈസ് ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ആർട്സ് സെക്രട്ടറി, സ്പോർട്സ് സെക്രട്ടറി, മാഗസിൻ എഡിറ്റർ,യു യു സി -യു ജി , യു യു സി പി ജി ഉൾപ്പെടെ പത്ത് ജനറൽ സീറ്റിൽ 8 സീറ്റിലും പിജി ഉൾപ്പെടെ 6 ബാച്ച് റെപ്പുകളിൽ 5 ബാച്ച് റെപ്പുകളും വലിയ ഭൂരിപക്ഷത്തോട് കൂടി എസ്എഫ്ഐ വിജയിച്ചു.
ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ വുമൺ, 67ാം ബാച്ച് റെപ്പ് എന്നീ സീറ്റുകളിൽ ഇൻഡിപ്പെൻഡൻസ് സഖ്യം വിജയിച്ചു. ബെഞ്ചമിൻ തോമസ് (വൈസ് ചെയർപേഴ്സൺ ),മുഹമ്മദ് സലിം (ജനറൽ സെക്രട്ടറി ), അനയ ഇ എസ് (ജോയിന്റ് സെക്രട്ടറി ), ശ്രീലക്ഷ്മി എം എസ് (ആർട്സ് സെക്രട്ടറി ), അൻസാഫ് യാസീൻ (സ്പോർട്സ് സെക്രട്ടറി ), ശരത്ത് എ ആർ (മാഗസിൻ എഡിറ്റർ ), യദു കൃഷ്ണൻ സി (യു യു സി യു ജി ), ഡോ :സുമയ്യ ബീഗം കെ ടി (യു യു സി പി ജി ), ഡോ :യസ്വന്ത് പി വി (പി ജി റെപ്പ്), അനുശ്രീ ടി കെ (65 ബാച്ച് റെപ്പ്), ജിഷ്ണു എൻ (66 ബാച്ച് റെപ്പ് ), ആദിത്യൻ ടി പി (68 ബാച്ച് റെപ്പ് ), മുഹമ്മദ് ഷാഹിൻ ഒ കെ (69 ബാച്ച് റെപ്പ് ) എന്നിവർ വിജയിച്ചു.










