Thursday, September 19, 2024
General

22കാരിക്കു നേരെ കണ്ണൂരിലെ വിസ്മയ പാര്‍ക്കില്‍ ലൈംഗികാതിക്രമം നടത്തിയ പ്രൊഫസര്‍ റിമാന്‍ഡില്‍


വിസ്മയ പാര്‍ക്കിലെ വേവ്പൂളില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പെരിയയിലെ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ റിമാന്‍ഡ് ചെയ്തു. പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദിനെയാണ് റിമാന്‍ഡ് ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. മലപ്പുറം സ്വദേശിയായ യുവതിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്പൂളില്‍ വച്ചാണ് മോശമായി പെരുമാറിയത്. ഇതോടെ യുവതി ബഹളം വച്ചു. തുടര്‍ന്ന് പൊലീസെത്തി ഇഫ്തിക്കര്‍ അഹമ്മദിനെതിരെ കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

മുമ്പും ഇദ്ദേഹത്തിനെതിരെ സമാനമായ രീതിയില്‍ ലൈംഗികാതിക്രമ പരാതികളുയര്‍ന്നിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ നവംബറില്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ പിജിക്കു പഠിക്കുന്ന പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ശേഷം തിരികെ സര്‍വീസില്‍ എടുത്തതിന് പ്രതിഷേധമുയര്‍ന്നിരുന്നു.


Reporter
the authorReporter

Leave a Reply