Cinema

വിടവാങ്ങിയത് മലയാള സിനിമയുടെ അമ്മ: കെ.സുരേന്ദ്രൻ


കവിയൂർ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത് എന്നും അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. അമ്മ വേഷത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖം കവിയൂർ പൊന്നമ്മയുടേതാണ്.

സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ പൊന്നമ്മ സ്വാഭാവിക അഭിനയത്തിലൂടെയാണ് മലയാള സിനിമയിൽ തന്റേതായ ഇരിപ്പടം നേടിയത്. കിരീടം, അധിപൻ, തേന്മാവിൻ കൊമ്പത്ത്, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലെ കവിയൂർ പൊന്നമ്മ അവതരിപ്പിച്ച കഥാപാത്രങ്ങൾമലയാളികൾക്ക് മറക്കാനാവുന്നതല്ല. കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അവരുടെ കുടുംബത്തിന്റെയും സിനിമ പ്രേക്ഷകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.സുരേന്ദ്രൻ അറിയിച്ചു.


Reporter
the authorReporter

Leave a Reply