Friday, December 6, 2024
CinemaLatest

ടീച്ചറിലെ ആദ്യ ഗാനം കായലും കണ്ടലുമൊന്നുപോലെ റിലീസായി


അതിരൻ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ടീച്ചർ എന്ന ചിത്രത്തിലെ ആദ്യ ഗാനം സരിഗമ റിലീസ് ചെയ്തു. ഡോൺ വിൻസെന്റ് സംഗീത സംവിധാനം ചെയ്ത ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അൻവർ അലിയാണ്. കായലും കണ്ടലുമൊന്നുപോലെ എന്ന ഗാനത്തിന്റെ ആലാപനം ശ്രീനന്ദ ശ്രീകുമാർ ആണ്. അമലാപോൾ വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രത്തിൽ അമലാ പോളിനോപ്പം ഹക്കീം ഷായും മഞ്ജു പിള്ളയും ഗംഭീര പ്രകടനമാണ് നടത്തുന്നത്. ദേവികയെന്ന ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർക്ക് നേരിടേണ്ടി വരുന്ന അസാധരണമായൊരു പ്രതിസന്ധിയും അതിൽ നിന്നുള്ള അതിജീവനുമായിരിക്കും ചിത്രമെന്ന് ട്രെയിലർ സൂചന നൽകിയിരുന്നു. നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വി റ്റി വി ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഡിസംബർ രണ്ടാം തീയതി സെഞ്ച്വറി ഫിലിംസ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കും.

കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ച ടീച്ചറിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. തിരക്കഥ :പി വി ഷാജി കുമാർ, വിവേക് . ഛായാഗ്രഹണം അനു മൂത്തേടത്ത്‌. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ, കല- അനീസ് നാടോടി, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ,സ്റ്റിൽസ്-ഇബ്സൺ മാത്യു, ഡിസൈൻ- ഓൾഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ,ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ-ഷിനോസ് ഷംസുദ്ദീൻ,അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രൻ, വിഎഫ്എക്സ്-പ്രോമിസ്, പി ആർ ഓ പ്രതീഷ് ശേഖർ.

Song link:


Reporter
the authorReporter

Leave a Reply