Latest

കോഴിക്കോട് മുഖ്യ ഖാസിയായി മുഹമ്മദ് കോയ ജമലുല്ലൈലി സ്ഥാനമേറ്റു

Nano News

കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ 23 ആം മത് കോഴിക്കോട് മുഖ്യഖാസിയായി മുഹമ്മദ് കോയ ജമലുല്ലൈലി സ്ഥാനമേറ്റു.മിശ്കാൽ പള്ളി അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മിശ്കാൽ പള്ളി ആക്ടിങ്ങ് പ്രസിഡന്റ് പി ഒ ഹാഷിം അധ്യക്ഷത വഹിച്ചു. മേയർ ഒ സദാശിവൻ അധ്യക്ഷത വഹിച്ചു. കുറ്റിച്ചിറ പുളി ചുവട് ജംഗ്ഷനിൽ നിന്ന് നിയുക്ത ഖാസിയെ സ്ഥാനാരോഹരണ ചടങ്ങ് നടക്കുന്ന മിശ്കാൽ പള്ളിയിലേക്ക് ഘോഷയാത്രയായി ആനയിച്ചു. തുടർന്ന് പള്ളി ആക്ടിങ് പ്രസിഡന്റ് പി ഒ ഹാഷിം ഖാസിയെ തലപ്പാവ് അണിച്ചു. സ്വാഗത സംഘം ചെയർമാൻ സി ബി വി സിദ്ദിഖ് ഔദ്യോഗിക വസ്ത്രം കൈമാറി. ഡോ. മുഹമ്മദ് അബ്ദുൾ ഹക്കീം അസ്ഹരി, കെ പി ഏട്ടനുണ്ണി രാജ, എ വി അബ്ദുറഹിമാൻ മുസ്ല്യാർ, സഫീർ സഖാഫി, ഡോ. ഹുസൈൻ രണ്ടത്താണി, ടി പി എം നിഷാദ്, എൻ ഉമ്മർ കോയ, കെ മൊയ്തീൻ കോയ, ഡോ. കെ മൊയ്തു, സി എ ഉമ്മർ കോയ, മുഹമ്മദ് അൻസിൽ, എം വി റംസി ഇസ്മയിൽ പ്രസംഗിച്ചു. ചടങ്ങിന്റെ ഭാഗമായി കാലിക്കറ്റ് മാപ്പിള ഹെറിറ്റേജ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ കോഴിക്കോട്ടെ ഖാസിമാരുടെ പൂർവകാല ചരിത്രം രേഖപ്പെടുത്തുന്ന പ്രദർശനവും ഒരുക്കിയിരുന്നു. 2009 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്.


Reporter
the authorReporter

Leave a Reply