Friday, July 12, 2024
BusinessLatest

വീട് മോടിയാക്കാം; വൈവിധ്യങ്ങളുമായി സ്റ്റോറീസ് ഇ​നി തിരുവനന്തപുരത്തും


ഏതു ബജറ്റിൽപ്പെട്ടവർക്കും സ്വീകാര്യമായ സ്ഥാപനമെന്ന് എം.എ. യൂസഫ് അലി

തിരുവനന്തപുരം: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ലൈ​ഫ്‌ സ്റ്റൈ​ല്‍ ഡെ​സ്റ്റി​നേ​ഷ​നാ​യ സ്‌​റ്റോ​റീ​സ് ഇ​നി തിരുവനന്തപുരത്തും. ലുലു ഷോപ്പിങ് മാളിന്‍റെ രണ്ടാംനിലയിൽ പ്രവർത്തനമാരംഭിച്ച ഷോറൂം പ്രമുഖ വ്യവസായി എം.എ. യൂസഫ് അലി ഉദ്ഘാടനം ചെയ്തു. ഏതു ബജറ്റിൽ പെട്ട ഉപയോക്താക്കൾക്കും വീട് മോടിയാക്കാവുന്ന  ഉത്പന്നങ്ങളാണ് സ്റ്റേറീസിൻ്റെ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു. വിലയ്ക്കൊത്ത മൂല്യം ഉറപ്പാക്കാനാകുന്നുവെന്നതും സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നു.

ഫ​ർ​ണി​ച്ച​ർ, ഫ​ർ​ണി​ഷി​ങ്, ഡെ​ക്കോ​ർ, ഹോം​വെ​യ​ർ തു​ട​ങ്ങി​യ​വ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ശേ​ഖ​ര​വു​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഷോ​റൂ​മി​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യാ​നു​സ​ര​ണം ക​സ്റ്റ​മൈ​സ്ഡ് ഫ​ര്‍ണീ​ച്ച​റു​ക​ള്‍ക്കാ​യി പ്ര​ത്യേ​ക വി​ഭാ​ഗ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഏ​തു ശ്രേ​ണി​യി​ൽ​പ്പെ​ട്ട ഉ​ത്പ​ന്ന​ത്തി​നും വി​ല​യ്ക്കൊ​ത്ത മൂ​ല്യം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു ക​ല​ക്ഷ​നു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു മി​ക​ച്ച ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ണ്. ഫ​ര്‍ണീ​ച്ച​റു​ക​ള്‍ക്കു പു​റ​മെ ഹോം ​യൂ​ട്ടി​ലി​റ്റി, ഹോം ​ഡെ​ക്കോ​ര്‍, ഹോം ​വെ​യ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഡി​സൈ​നി​ലും ഗു​ണ​മേ​ന്മ​യി​ലും ഒ​രു വി​ട്ടു​വീ​ഴ്ച​യും വ​രു​ത്താ​തെ എ​ല്ലാ സാ​മ്പ​ത്തി​ക​ശ്രേ​ണി​യി​ലു​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് താ​ങ്ങാ​നാ​കു​ന്ന വി​ല​യി​ല്‍ എ​ത്തി​ക്കു​ക​യാ​ണ് സ്‌​റ്റോ​റീ​സ്.

ബംഗളൂരു, പൂനെ, ‌കോഴിക്കോട്, കൊച്ചി, കണ്ണൂർ ഷോറൂമുകൾക്കു പിന്നാലെയാണ് തിരുവനന്തപുരത്ത് പുതിയ ഷോറൂം ആരംഭിച്ചത്. അ​ടു​ത്ത മൂ​ന്നു വ​ര്‍ഷ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ഇ​ന്ത്യ​യി​ലാ​കെ 100 ഷോ​റൂ​മു​ക​ള്‍ തു​റ​ക്കാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സ്റ്റോ​റീ​സ് ചെ​യ​ര്‍മാ​ന്‍ ഹാ​രി​സ് കെ.​പി അ​റി​യി​ച്ചു. കോ​വി​ഡാ​ന​ന്ത​ര സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​ഭി​രു​ചി​യും ആ​വ​ശ്യ​ക​ത​യും തി​രി​ച്ച​റി​ഞ്ഞ്, ഉ​ത്പ​ന്ന ശ്രേ​ണി​യി​ലും വി​ല​യി​ലും വ​ലി​യ മാ​റ്റം വ​രു​ത്തി​ക്കൊ​ണ്ട് ഒ​രു പു​തി​യ കാ​ല്‍വെ​പ്പി​ന് തു​ട​ക്ക​മി​ടു​ക​യാ​ണ് സ്റ്റോ​റീ​സ് എ​ന്നു ക​മ്പ​നി സ്ഥാ​പ​ക​ന്‍ സ​ഹീ​ര്‍ കെ.​പി പ​റ​ഞ്ഞു.  ഉ​പ​യോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യാ​നു​സ​ര​ണം ക​സ്റ്റ​മൈ​സ്ഡ് ഫ​ര്‍ണീ​ച്ച​റു​ക​ള്‍ക്കാ​യി പ്ര​ത്യേ​ക വി​ഭാ​ഗ​വും ഒ​രു​ക്കി​യാ​ണ് സ്റ്റോ​റീ​സ് ബി​സി​ന​സ് വ്യാ​പ​ന​ത്തി​ന് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്ന് ക​മ്പ​നി എം​ഡി അ​ബ്ദു​ള്‍ ന​സീ​ര്‍ കെ.​പി വ്യ​ക്ത​മാ​ക്കി.

 


Reporter
the authorReporter

Leave a Reply