Politics

ഭാരതീയ മസ്ദൂർ സംഘത്തിന്റെ ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിന് ആരംഭം കുറിച്ചു


കോഴിക്കോട്: കേരളത്തിലെ സംഘപ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തിന് തുടക്കം കുറിച്ച ദത്തോപന്ത് ടേംഗ്‌ഡിജിയുടെ പാദശ്പർശം കൊണ്ട് അനുഗ്രഹീതമായ കോഴിക്കോട് മഹാനഗരത്തിൽ ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂർ സംഘത്തിന്റെ വളർച്ചയ്ക്ക് അനുസൃതമായ ഒരു ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിന് ആരംഭം കുറിച്ചിരിക്കുന്നു. രാഷ്ട്രീയ സ്വയം സേവക സംഘം, BMS തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങളെല്ലാം കേരളത്തിൽ തുടക്കം കുറിച്ചത് കോഴിക്കോട് ആണെന്നതും ഇതിന് നേതൃത്വം നൽകിയത് ടേംഗ്ഡിജിയാണെന്നതും കണക്കിലെടുത്ത് കാര്യാലയ നിർമ്മാണം പൂർത്തിയാകുമ്പോൾ അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ദത്തോ പന്ത് ടേംഗ്ഡി ജി ഭവൻ എന്ന് നാമകരണം ചെയ്യാനാണ് തീരുമാനം.

ആയിരത്തിൽ പരം കാര്യകർത്താക്കൾ പങ്കെടുത്ത പ്രസ്തുത കൺവെൻഷനിൽ
ബിഎംഎസ് സംസ്ഥാന മുൻ വൈസ് പ്രസിഡണ്ടും രാഷ്ട്രീയ സ്വയംസേവക സംഘപ്രചാരകനുമായ കെ. ഗംഗാധരൻ രക്ഷാധികാരിയായും, അദ്ധ്യാത്മിക രംഗത്തെ മഹത് വ്യക്തിത്വമായ PKB നായർ ചെയർമാനായും 1501 അംഗ കാര്യാലയ നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു.


Reporter
the authorReporter

Leave a Reply