വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. ഈജിപ്ഷ്യന്‍ വിമാന കമ്പനിയായ സ്‌കൈ വിഷനില്‍ എയര്‍ബസ് 320-എ ഇനത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഹസന്‍ യൂസുഫ് അദസ് ആണ് മരിച്ചത്. തുടര്‍ന്ന് കോപൈറ്റ് വിമാനം അടിയന്തരമായി ഇറക്കി. കയ്‌റോയില്‍ നിന്ന് തായിഫിലേക്കുള്ള നെസ്മ എയര്‍ലൈന്‍സിന്റെ എന്‍.ഇ 130-ാം നമ്പര്‍ ഫ്‌ളൈറ്റില്‍ താല്‍ക്കാലിക പൈലറ്റായി സേവനമനുഷ്ടിക്കുന്നതിനിടെയാണ് ഹസന്‍ യൂസുഫ് മരിച്ചത്.