കോഴിക്കോട്:കാർഷിക നിയമം പിൻവലിച്ചത് കർഷകരുടെ വിജയമല്ല, രാഷ്ട്രത്തിന്റെ വിജയമാണെന്ന് സുരേഷ്ഗോപി എം.പി. കാർഷിക നിയമത്തിന്റെ ഗുണങ്ങളെ കുറിച്ച് കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച്ച സംഭവിച്ചു എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 80 ശതമാനം കർഷകരും ചെറുകിട കർഷകരാണ്. രണ്ടു ഹെക്ടറിൽ കൂടുതൽ ഭൂമിയില്ലാത്ത ഈ കർഷകർക്ക് വേണ്ടിയാണ് നിയമം പിൻവലിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. നിയമങ്ങൾ പിൻവലിച്ചാലും അവ വീണ്ടും നടപ്പിലാക്കാൻ ശ്രമിയ്ക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.