കോഴിക്കോട്:സ്മൃതി കേരം പദ്ധതിയുടെ ജില്ലാതല പ്രചരണത്തിന് സുരേഷ് ഗോപി എം.പി കോഴിക്കോട്ടെത്തി.ഒരു വീട്ടില്‍ ഒരു തെങ്ങിന്‍ തൈ എന്ന ലക്ഷ്യത്തോടെ അടുത്ത ഒരു വർഷത്തിനകം സംസ്ഥാനത്ത് ഒരു കോടി തെങ്ങിൻ തൈകൾ നടുന്നതാണ് സ്മൃതികേരം പരിപാടി.ജനിതക മാറ്റം വരുത്താത്ത നാടൻ തെങ്ങിൻ തൈകൾ കേരളം മുഴുവന്‍ വിതരണം ചെയ്യുകയാണ് കേന്ദ്ര നാളികേര വികസന ബോർഡ് അംഗം കൂടിയായ സുരേഷ് ഗോപി.
തേങ്ങയും അതിൻ്റെ ഉത്പാദനങ്ങളും കയറ്റുമതി ചെയ്യാൻ സാധിക്കുന്ന തരത്തിൽ പദ്ധതി വികസിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന്
പുതിയറ എസ്.കെ.പൊറ്റക്കാട് സാംസ്കാരിക കേന്ദ്രത്തിൽ നടന്ന സ്മൃതി കേരം
ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് അദ്ധേഹം പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹച്ചു. പുതിയറ ഡിവിഷൻ കൗൺസിലറും യുവമോർച്ച ജില്ലാ പ്രസിഡൻ്റുമായ ടി.രനീഷ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ പ്രശാന്ത് കുമാർ, വൈസ് പ്രസിഡൻ്റ ഹരിദാസ് പൊക്കിണാരി, ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, അനുരാധ തായാട്ട്, മേഖല സെക്രട്ടറി അജയ് നെല്ലിക്കോട്, സൗത്ത് നിയോജക മണ്ഡലം പ്രസിഡൻ്റ സി.വിജയകൃഷ്ണൻ, ജില്ലാ സമിതി അംഗം തിരുവണ്ണൂർ ബാലകൃഷ്ണൻ, സി. വിഷ്ണു പയ്യാനക്കൽ, കൗൺസിലർമാരായ സി.എസ് സത്യഭാമ, രമ്യാ സന്തോഷ്, സരിത പറയേരി, എന്നിവർ സംബന്ധിച്ചു.
തുടർന്ന് താമരശ്ശേരി തേറ്റാമ്പുറം ശ്രീ പള്ളിയറക്കാവ് ഹാൾ,
ബാലുശ്ശേരി ഉണ്ണികുളം രാജഗിരി,കൊയിലാണ്ടി ബസ് സ്റ്റാൻ്റ് പരിസരം,
പേരാമ്പ്ര ടാക്സി സ്റ്റാൻ്റ് പരിസരം,നാദാപുരം മരുതോങ്കര കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും പദ്ധതി പ്രകാരം തെങ്ങിൻ തൈകൾ നൽകി.