LatestLocal News

സാമൂഹ്യ നീതിയും ലിംഗസമത്വവും’ പുസ്തകം പ്രകാശനം ചെയ്തു


കോഴിക്കോട്: പി.ജി രവീന്ദ്രന്‍ രചിച്ച ‘സാമൂഹ്യ നീതിയും ലിംഗസമത്വവും’ പുസ്തക പ്രകാശനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, പ്രൊഫ.കെ.ഇ.എന്‍ കുഞ്ഞഹമ്മദിന് നല്‍കി നിര്‍വഹിച്ചു. പി.ആര്‍ നാഥന്‍ അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് റിവ്യൂ സ്പെഷ്യല്‍ സപ്ലിമെന്റ് ഡോ.കെ.കുഞ്ഞാലി, ഡോ.എന്‍.എം സണ്ണിക്ക് നല്‍കി പ്രകാശനം ചെയ്തു. ആറ്റക്കോയ പള്ളിക്കണ്ടി, പി.അനില്‍ബാബു ആശംസകള്‍ നേര്‍ന്നു. പി.ജി രവീന്ദ്രന്‍ മറുമൊഴി നടത്തി. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി നിസാര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ പി.കെ ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.


Reporter
the authorReporter

Leave a Reply