Tag: Union Minister

Politics

നവ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രി; ജയിപ്പിച്ച് തരൂ, കേന്ദ്രമന്ത്രിയാക്കി തിരിച്ച് തരാം: സുരേഷ് ഗോപി

കൽപ്പറ്റ: വയനാട്ടിൽ നിന്നും നവ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രിയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയാവാൻ സാധ്യതയുള്ള വ്യക്തിയെ ആയിരിക്കണം വയനാട്ടിൽ നിന്നും വിജയിപ്പിക്കേണ്ടതെന്നും, നവ്യയെ ജയിപ്പിച്ചു വിട്ടാൽ കേന്ദ്ര മന്ത്രിയാക്കി തിരിച്ചു തരാമെന്നും സുരേഷ് ഗോപി പറഞ്ഞു. കൽപറ്റ- കമ്പളക്കാട് എൻഡിഎ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മത ജാതി രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറത്ത് പ്രജയാണ് ദൈവമെന്ന് കരുതുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ഇവിടെ വളർന്നുവരുന്നുണ്ട്. ആ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കണം. തൃശ്ശൂരിലെ തൻ്റെ വിജയത്തിനായി പ്രവർത്തിച്ചത് പാർട്ടി പ്രവർത്തകരും ഒപ്പം […]

Politics

നവ്യ ഹരിദാസ് ജയിച്ചാല്‍ കേന്ദ്രമന്ത്രി : വി.കെ.സജീവന്‍

തിരുവമ്പാടി: അടുത്ത അഞ്ച് വര്‍ഷവും നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ വയനാട്ടില്‍ നിന്ന് നവ്യഹരിദാസ് വിജയിച്ചാല്‍ കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അഡ്വ വി കെ സജീവൻ പറഞ്ഞു.ആനക്കാംപ്പൊയിലിൽ നടന്ന NDA തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യം മോദി സർക്കാരിന്റെ കീഴിൽ എല്ലാ മേഖലയിലും വികസിക്കുമ്പോൾ വയനാട് എന്ത് കൊണ്ട് പുറകോട്ട് പോയി എന്ന് ചിന്തിക്കണം.വയനാട് നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിടത്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതിന് ശേഷം […]

General Politics

ബി.ജെ.പി.മെമ്പർഷിപ്പ് ക്യാമ്പയിനിനായ് കേന്ദ്ര മന്ത്രിയെത്തി

കോഴിക്കോട്:ബി.ജെ.പി.ദേശീയ തലത്തിൽ നടന്നുവരുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിൽ പങ്കെടുക്കുവാനായി കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ നേരിട്ടെത്തിയപ്പോൾ പ്രവർത്തകർക്ക് ഏറെ ആവേശമായി. മഹാനവമി ദിനത്തിൽ തളി മഹാദേവ ക്ഷേത്രപരിസരത്ത് മഹിളാ മോർച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മാസ് മെമ്പർഷിപ്പ് കാമ്പയിനിൽ മുൻ റെയിൽവേ റിസർവേഷൻ സൂപ്പർവൈസർ സുധാ ബാലരാമന് ഓൺലൈൻ മെമ്പർഷിപ്പ് നൽകി കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തു. സൈന്യ മാതൃ ശക്തി പ്രസിഡൻ്റ് ഉഷാ രാധാകൃഷണൻ, ട്രഷറർ രാജലക്ഷ്മി രമേശ്, ഹിന്ദുസ്ഥാൻ കളരി സംഘം രാധികാ ഗുരുക്കൾ, റിട്ട. […]

General

തൊഴില്‍സമ്മര്‍ദം: അന്നയുടെ മരണം അന്വേഷിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ, ഉറപ്പെന്ന് കേന്ദ്ര മന്ത്രി

ദില്ലി: മലയാളി യുവതിയായ ചാർട്ടേർഡ് അക്കൗണ്ടന്‍റ് പൂനെയിൽ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ ശോഭ കരന്തലജെ രാജീവ് ചന്ദ്രശേഖറിന് ഉറപ്പ് നൽകി.വൈക്കം സ്വദേശിനിയായ യുവതിയുടെ നിര്യാണം സംബന്ധിച്ച് തൊഴിൽ വകുപ്പ് അന്വേഷണം നടത്തണമെന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ആവശ്യത്തോട് എക്സിലൂടെ പ്രതികരിച്ചു കൊണ്ട് മന്ത്രി ശോഭ കരന്തലജെ തന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. തൊഴിലിടങ്ങളിൽ ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദ്ദം കുറക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെ തന്നെ […]

General

ആറുകിലോമീറ്റർ ചുറ്റളവിൽ 10 ക്ഷേത്രങ്ങൾ; കേന്ദ്രമന്ത്രിയുടെ ദശാവതാര ക്ഷേത്ര യാത്ര ദേശീയ ശ്രദ്ധയിലേക്ക്

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ദശാവതാര ക്ഷേത്ര യാത്ര ദേശീയ ശ്രദ്ധയിലേക്ക്. ദശാവതാരക്ഷേത്രങ്ങളിലെ ആദ്യക്ഷേത്രമായ കാക്കൂർ പെരുമീൻപുറം മത്സ്യാവതാരക്ഷേത്രത്തിൽആയിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി ദർശനം നടത്തിയത്. മലബാർ മേഖലയിൽ വിസ്മൃതിയിലാണ്ടുകിടക്കുന്ന ക്ഷേത്ര ശൃംഖലയാണ് ചർച്ചകളിൽ ഇടം പിടിച്ചത്.ദശാവതാര ക്ഷേത്രങ്ങളെ കോർത്തിണക്കി മലബാറിൽ പുതിയൊരു പിൽഗ്രിം ടൂറിസം ഡസ്റ്റിനേഷൻ കൂടെയാണിത്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് വി കെ സജീവനൊപ്പം ആണ് ദശാവതാര ക്ഷേത്രങ്ങളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശനം നടത്തിയത്. ദശവതാരക്ഷേത്രങ്ങളെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്ന് വികസിപ്പിക്കാന്‍ […]

General Tourism

വിഴിഞ്ഞം സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വിഴിഞ്ഞം പോർട്ട് ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടം വളരെ ഭംഗിയായി പൂർണതയിലേക്ക് എത്തിക്കാൻ സാധിച്ചു എന്നാണ് വിശ്വാസം. ലോകം മുഴുവൻ അറിയപ്പെടുന്ന പോർട്ട്‌ ആയി വിഴിഞ്ഞം അറിയപ്പെടുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. വിഴിഞ്ഞം പോർട്ട്‌ സന്ദർശിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ​ഗോപി. ടൂറിസം മിനിസ്റ്റർ എന്ന നിലയിൽ ഇതിലെ സാധ്യതകൾ മനസ്സിലാക്കാൻ ശ്രമിക്കും. പെട്രോളിയം മേഖലയ്ക്ക് ശക്തി പകരാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം. റെയിൽവെ […]

General

കരുണാകരന്‍റെ സ്മൃതികുടീരത്തിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: കെ കരുണാകരന്‍റെ സ്മൃതികുടീരത്തിൽ എത്തി പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഗുരുത്വം നിർവഹിക്കാനാണ് വന്നത്. കരുണാകരൻ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ പിതാവാണ് . ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി. ഭാരതത്തിന്റെ മാതാവാണ് ഇന്ദിരാഗാന്ധിയെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്ദിരാഗാന്ധിയെ ദീപസ്തംഭം എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപി, ഇന്ദിരാഗാന്ധി എന്ന ദീപസ്തംഭത്തിലുള്ള കരുണാകരന്റ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ടെന്നും   കൂട്ടിച്ചേർത്തു. ധീരനായ […]

General Politics

പാര്‍ട്ടിപ്രവര്‍ത്തകരുടെയും തന്റെയും കഷ്ടപ്പാടിന്റെ വിജയം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

കോഴിക്കോട്: പാര്‍ട്ടിപ്രവര്‍ത്തകരുടെയും തന്റെയും ഒന്നരവര്‍ഷത്തെ തുടര്‍ച്ചയായ കഷ്ടപ്പാടിന്റെ വിജയമാണ് സംഭവിച്ചതെന്നും എല്ലാജനങ്ങളുടെയും വോട്ടുലഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട് തളി മഹാക്ഷേത്ര ദര്‍ശനത്തിനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എയിംസ് എവിടെ വേണമെന്ന് 2016 ല്‍ തന്നെ താന്‍ പറഞ്ഞിട്ടുണ്ട്. എയിംസ് വിഷയത്തില്‍ എം.കെ.രാഘവന്റെ പരാമര്‍ശം രാഷ്ട്രീയദുരുദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. പുരോഹിതന്‍മാരിലും വിവരദോഷികളുണ്ടെന്ന മുഖ്യമന്ത്രിയുടെ പാരമര്‍ശത്തോട് സിപിമ്മിലെ പ്രശ്‌നത്തില്‍ ഇടപെടാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഭാരതത്തിന്റെ ടൂറിസം മന്ത്രിയെന്നത് വലിയഉത്തരവാദിത്വമാണ്. തനിക്ക് നിരവധി ആളുകളുമായി വ്യക്തിബന്ധമുണ്ട്. ഇ.കെ. നായനാരുടെ വീട് […]

General Politics

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, സത്യപ്രതിജ്ഞക്കായി തിരിച്ചു

ദില്ലി: നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും.ഔദ്യോഗിക അറിയിപ്പ് സുരേഷ് ഗോപിക്ക് ലഭിച്ചു. സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചു. ”അദ്ദേഹം (മോദി)തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു എന്നായിരുന്നു” വിമാനത്താവശത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയിൽ സുരേഷ് ഗോപിയുടെ പ്രതികരണം. അൽപ്പം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോൺ കോളെത്തിയ ശേഷമാണ് അദ്ദേഹം കേന്ദ്രമന്ത്രിയാകുമെന്നതിൽ സ്ഥിരീകരണമായത്. 12.30യ്ക്കുള്ള വിമാനത്തിലാണ് സുരേഷ് ഗോപി ദില്ലിയിലേക്ക് പോകുന്നത്.

General

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തെരഞ്ഞെടുപ്പ് റാലിക്കിടെ കുഴഞ്ഞ് വീണു

തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സ്റ്റേജിലുണ്ടായ പ്രവര്‍ത്തകര്‍ വേഗത്തില്‍ അദ്ദേഹത്തെ താങ്ങിയെടുക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. മഹായുതി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ രാജശ്രീ പട്ടേലിന് വേണ്ടി പ്രചാരണം നടത്താനാണ് ഗഡ്കരി യവത്മാലിയില്‍ എത്തിയത്. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന്റെ സ്ഥാനാര്‍ഥിയാണ് രാജശ്രീ പട്ടേല്‍.

Nano News  @2026. All Rights Reserved.