• Home  
  • ബി.ജെ.പി.മെമ്പർഷിപ്പ് ക്യാമ്പയിനിനായ് കേന്ദ്ര മന്ത്രിയെത്തി
- General - Politics

ബി.ജെ.പി.മെമ്പർഷിപ്പ് ക്യാമ്പയിനിനായ് കേന്ദ്ര മന്ത്രിയെത്തി

കോഴിക്കോട്:ബി.ജെ.പി.ദേശീയ തലത്തിൽ നടന്നുവരുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിൽ പങ്കെടുക്കുവാനായി കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ നേരിട്ടെത്തിയപ്പോൾ പ്രവർത്തകർക്ക് ഏറെ ആവേശമായി. മഹാനവമി ദിനത്തിൽ തളി മഹാദേവ ക്ഷേത്രപരിസരത്ത് മഹിളാ മോർച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മാസ് മെമ്പർഷിപ്പ് കാമ്പയിനിൽ മുൻ റെയിൽവേ റിസർവേഷൻ സൂപ്പർവൈസർ സുധാ ബാലരാമന് ഓൺലൈൻ മെമ്പർഷിപ്പ് നൽകി കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തു. സൈന്യ മാതൃ ശക്തി പ്രസിഡൻ്റ് ഉഷാ രാധാകൃഷണൻ, ട്രഷറർ രാജലക്ഷ്മി രമേശ്, ഹിന്ദുസ്ഥാൻ കളരി സംഘം രാധികാ ഗുരുക്കൾ, റിട്ട. […]

കോഴിക്കോട്:ബി.ജെ.പി.ദേശീയ തലത്തിൽ നടന്നുവരുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിൽ പങ്കെടുക്കുവാനായി കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ നേരിട്ടെത്തിയപ്പോൾ പ്രവർത്തകർക്ക് ഏറെ ആവേശമായി. മഹാനവമി ദിനത്തിൽ തളി മഹാദേവ ക്ഷേത്രപരിസരത്ത് മഹിളാ മോർച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മാസ് മെമ്പർഷിപ്പ് കാമ്പയിനിൽ മുൻ റെയിൽവേ റിസർവേഷൻ സൂപ്പർവൈസർ സുധാ ബാലരാമന് ഓൺലൈൻ മെമ്പർഷിപ്പ് നൽകി കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തു. സൈന്യ മാതൃ ശക്തി പ്രസിഡൻ്റ് ഉഷാ രാധാകൃഷണൻ, ട്രഷറർ രാജലക്ഷ്മി രമേശ്, ഹിന്ദുസ്ഥാൻ കളരി സംഘം രാധികാ ഗുരുക്കൾ, റിട്ട. അധ്യാപിക മൃണാളിനി ദേവദാസൻ, പ്രമുഖ വ്യവസായ സംരംഭക സൈറ സതീഷ് കുറ്റിയിൽ, ഡോ.വേണുഗോപാൽ ബി (ഐ.എം.എ കോഴിക്കോട് ) തുടങ്ങി നിരവധി പേർ കേന്ദ്രമന്ത്രിയിൽ നിന്നും ബി.ജെ.പി.അംഗത്വം സ്വീകരിച്ചു.

മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ. രമ്യാ മുരളി അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.രഘുനാഥ്, ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡൻ്റുമാരായ ഹരിദാസ് പൊക്കിണാരി, കെ.പി.വിജയലക്ഷ്മി, ഒ.ബി.സി മോർച്ച ജില്ല പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ, ശ്രീജാ സി.നായർ, സോ മിത ശശികുമാർ, ശോഭാ സുരേന്ദ്രൻ, ലീന ദിനേശ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.