Latest

സംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി,വിവിധ ജില്ലകളിൽ പുതിയ കളക്ടർമാർ

Nano News

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം.ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. കശുവണ്ടി വികസന വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധികചുമതലയും നൽകി.അരുൺ കെ വിജയൻ പൊതുവിദ്യാഭ്യാസ ഡയറക്ടറാകും.ഡോ. രേണു രാജ് ഐഎഎസിന് നാഷണൽ ഹെൽത്ത് മെഡിസിന്റെ അധിക ചുമതല നൽകി. നിലവിൽ തിരുവനന്തപുരം ജില്ലാ കളക്ടറായ അനുകുമാരി ജിഎസ്ടി കമ്മീഷണറാകും. സ്നേഹിൽ കുമാർ സിംഗിന് വ്യവസായ വകുപ്പിലേക്കാണ് മാറ്റം, KSIDC എം ഡിയുടെ അധിക ചുമതലയും നൽകും. ശ്രീധന്യ സുരേഷ് കാസർഗോഡ് ജില്ലാ കളക്ടർ. തിരുവനന്തപുരം സബ് കളക്ടറായ ആൽഫ്രഡ് ഒവി മിഷൻ സമുദ്ര നോഡൽ ഓഫീസർ.അഞ്ചു കെ എസ് തിരുവനന്തപുരം കളക്ടർ.കൃഷി വകുപ്പിലേക്കാണ് അർജുൻ പാണ്ഡ്യന്റെ മാറ്റം.തൃശൂർ കളക്ടർ ശിഖ സുരേന്ദ്രന് കിലയുടെ അധിക ചുമതല നൽകി. ദിലീപ് കെ ശബരിമല എഡിഎം.

Reporter
the authorReporter

Leave a Reply