• Home  
  • വിഴിഞ്ഞം സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
- General - Tourism

വിഴിഞ്ഞം സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വിഴിഞ്ഞം പോർട്ട് ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടം വളരെ ഭംഗിയായി പൂർണതയിലേക്ക് എത്തിക്കാൻ സാധിച്ചു എന്നാണ് വിശ്വാസം. ലോകം മുഴുവൻ അറിയപ്പെടുന്ന പോർട്ട്‌ ആയി വിഴിഞ്ഞം അറിയപ്പെടുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. വിഴിഞ്ഞം പോർട്ട്‌ സന്ദർശിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ​ഗോപി. ടൂറിസം മിനിസ്റ്റർ എന്ന നിലയിൽ ഇതിലെ സാധ്യതകൾ മനസ്സിലാക്കാൻ ശ്രമിക്കും. പെട്രോളിയം മേഖലയ്ക്ക് ശക്തി പകരാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം. റെയിൽവെ […]

വിഴിഞ്ഞം പോർട്ട് ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടം വളരെ ഭംഗിയായി പൂർണതയിലേക്ക് എത്തിക്കാൻ സാധിച്ചു എന്നാണ് വിശ്വാസം. ലോകം മുഴുവൻ അറിയപ്പെടുന്ന പോർട്ട്‌ ആയി വിഴിഞ്ഞം അറിയപ്പെടുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. വിഴിഞ്ഞം പോർട്ട്‌ സന്ദർശിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ​ഗോപി.

ടൂറിസം മിനിസ്റ്റർ എന്ന നിലയിൽ ഇതിലെ സാധ്യതകൾ മനസ്സിലാക്കാൻ ശ്രമിക്കും. പെട്രോളിയം മേഖലയ്ക്ക് ശക്തി പകരാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം. റെയിൽവെ മന്ത്രിയുമായി ഇവിടുത്തെ കാര്യങ്ങൾ ചർച്ച ചെയ്യും. അവരെ ഇവിടെ എത്തിച്ചു കാര്യങ്ങൾ ചർച്ച ചെയ്യും.
വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ ഫണ്ടിങ്ങുമായുള്ള കാര്യങ്ങൾ സുഗമമാക്കും. മുതലപ്പൊഴിയിലെ അപകടങ്ങളും ചർച്ച ചെയ്യുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. തൃശൂർ പൂരം വിഷയത്തിൽ വിമർശനം ഉന്നയിക്കുന്നവർക്ക് എന്റെ വിജയത്തിന്റെ മഹത്വം കാണാൻ കഴിയുന്നില്ല. ജനങ്ങളുടെ വിധിയെ മാനിക്കുന്നില്ല, അതാണ്. വക്ര വിശദീകരണങ്ങൾക്ക് കാരണം. ജനം തീരുമാനിക്കുന്നതാണ് എല്ലാം. ജനത്തിന്റെ തീരുമാനം അപമാനിക്കരുതെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

*പ്രധാന വാർത്തകൾക്കായ് “നാനോ ന്യൂസ്” വാട്സ് അപ് ഗ്രൂപ്പ് ഫോളോ ചെയ്യുക*

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.