Tag: police

General

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : എൻ.ഐ.റ്റി.യിൽ മോറൽ പോലീസിംഗ ആരോപണം തെറ്റെന്ന് പോലീസ്

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.റ്റി. യിലെ വിദ്യാർത്ഥികൾക്കിടയിൽ സ്ഥാപന മേധാവികൾ മോറൽ പോലീസിംഗ് നടപ്പിലാക്കുകയാണെന്ന ആരോപണം തെറ്റാണെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കോഴിക്കോട് എൻ.ഐ.റ്റി.യിൽ വിദ്യാർത്ഥികൾ പെരുമാറേണ്ട രീതിയെക്കുറിച്ച് അധികൃതർ സർക്കുലർ ഇറക്കിയത് നിയമവിരുദ്ധമാണെന്ന പരാതിയിലാണ് നടപടി. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്ഥാപനത്തിൽ അക്കാദമിക് അന്തരീക്ഷം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സർക്കുലർ ഇറക്കിയതെന്ന് പോലീസ് റിപ്പോർട്ടിൽ […]

General

ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പ് കേസ്: വ്യാജനിയമന ഉത്തരവ് തയ്യാറാക്കാൻ സഹായം ലഭിച്ചതായി പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാൻ ശ്രീതുവിന് പുറത്ത് നിന്ന് സഹായം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. തട്ടിപ്പിന് സഹായിച്ചവരുടെ വിവരങ്ങൾ ശ്രീതു പൊലീസിന് കൈമാറിയിട്ടുണ്ട്. കുറ്റകൃത്യത്തിൽ ശ്രീതു ഒറ്റക്കല്ലെന്നു നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥാപനവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം സഹായികളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. പരാതിക്കാരനായ ഷിജുവിനെ ദേവസ്വം ബോർഡിൽ […]

General

ശ്രീതുവിനോടുളള വിരോധമെന്ന ഹരികുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ്

തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തിൽ ജ്യോത്സൻ ദേവീ ദാസനെ വീണ്ടും ചോദ്യം ചെയ്ത് പൊലീസ്. പ്രതിയായ അമ്മാവൻ ഹരികുമാറിന് കുഞ്ഞിൻറെ അമ്മയോടുള്ള വ്യക്തി വിരോധത്തിനപ്പുറത്ത് കാരണങ്ങളുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. ഹരികുമാറിനായി കസ്റ്റഡിയിൽ വാങ്ങി മാനസിക വിദഗ്ദരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് നീക്കം. തൻറെ താല്പര്യത്തിന് വഴങ്ങാത്തതിനാൽ സഹോദരി ശ്രീതുവിനോടുള്ള വിരോധമാണ് കുഞ്ഞിൻറെ കൊലക്ക് കാരണമെന്നാണ് ഹരികുമാറിൻറെ മൊഴി. പക്ഷെ ഇതിനപ്പുറത്തെ സാധ്യതകൾ കൂടി പരിശോധിക്കുന്നു പൊലീസ് സാമ്പത്തിക ഇടപാടുകൾ, അന്ധവിശ്വാസം എന്നിവയും അന്വേഷിക്കുന്നു. […]

General

ശ്രീതുവുമായി വഴിവിട്ട ബന്ധങ്ങൾക്ക് ഹരികുമാർ ശ്രമിച്ചെന്ന് പൊലീസ്; കുഞ്ഞിൻ്റെ കൊലപാതകത്തിൽ സംശയങ്ങൾ ബാക്കി

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നുണ്ട്. കുഞ്ഞിന്‍റെ മാതാപിതാക്കളായ ശ്രീതുവിനെയും ശ്രീജിത്തിനെയും പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് സഹോദരൻ ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ഹരികുമാറിന്‍റെ […]

General

തിരുപ്പതി ദുരന്തം; അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീയെ പുറത്തിറക്കാൻ ശ്രമിച്ചപ്പോൾ ആളുകൾ ഇടിച്ചുകയറിയെന്ന് പൊലീസ്

തിരുപ്പതി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ആറ് പേരുടെ മരണത്തിനിടയായ അപകടം സംഭവിച്ചതെങ്ങനെ എന്ന കാര്യത്തിൽ വിശദീകരണവുമായി തിരുപ്പതി ദേവസ്ഥാനവും പൊലീസും. വ്യാഴാഴ്ച പുലർച്ചെയാണ് വൈകുണ്ഠ ഏകാദശിക്ക് വേണ്ടിയുള്ള കൗണ്ടറുകളിൽ കൂപ്പൺ വിതരണം തുടങ്ങേണ്ടിയിരുന്നത്. എന്നാൽ ഇന്നലെ രാവിലെ മുതൽ തന്നെ ഇവിടെ ആളുകൾ ക്യൂവിൽ നിൽക്കാനായി എത്തിയിരുന്നു. എന്നാൽ ക്യൂവിലേക്ക് ആരേയും അധികൃതർ കടത്തി വിട്ടിരുന്നില്ല. ഇതിനിടെ ക്യൂവിന് മുന്നിലെ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ശ്വാസം മുട്ട് അനുഭവപ്പെട്ടു. ഇവരെ പുറത്തേക്ക് കൊണ്ട് […]

General

പുതുവർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവം : കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ്

തൃശൂർ: പുതുവ‍ർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലുകാരൻ കസ്റ്റഡിയിലായി. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെ എന്നാണ് പോലീസ് സ്ഥിരീകരണം. 14 കാരനെ ഇതിനു മുൻപ് സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു. പുതുവ‍ർഷ രാത്രിയിൽ കൊല്ലപ്പെട്ടത് തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് . സംഭവത്തില്‍ പതിനാലും പതിനാറും വയസുള്ള രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നത്. വിദ്യാർത്ഥികൾ […]

General

സുരക്ഷാപ്രശ്‌നം; ഫോര്‍ട്ട്‌കൊച്ചി വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ നീക്കം ചെയ്യാന്‍ പൊലിസ് നോട്ടിസ് നല്‍കി

കൊച്ചി : ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ നീക്കാന്‍ പൊലിസിന്റെ നോട്ടിസ്. ഗാലാ ഡി ഫോര്‍ട്ട് കൊച്ചി ക്ലബ്ബ് സ്ഥാപിച്ച പാപ്പാഞ്ഞിയെ നീക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരേസമയം രണ്ട് സ്ഥലത്ത് പപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ല എന്നും സുരക്ഷാപ്രശ്‌നം ഉണ്ടാകുമെന്നുമാണ് പൊലിസ് നോട്ടിസില്‍ പറയുന്നത്. കഴിഞ്ഞവര്‍ഷവും സമാനമായ പ്രശ്‌നം ഫോര്‍ട്ട് കൊച്ചിയില്‍ ഉണ്ടായിരുന്നു. ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയിലാണ് 50 അടി ഉയരമുള്ള ക്രിസ്മസ് പപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സമീപത്ത് […]

General Local News

ആൽവിനെ ഇടിച്ചത് ബെൻസ് കാർ തന്നെ, സ്ഥിരീകരിച്ച് പൊലീസ്; ഇൻഷുറൻസ് ഉണ്ടായിരുന്നില്ല

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പൊലീസ്. ഇടിച്ചത് ഡിഫെൻഡർ കാർ എന്നാണ് ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് ഡ്രൈവർമാരും മൊഴി നൽകിയത്. ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയത്. റീൽസ് എടുത്ത മൊബൈൽ ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടം വരുത്തിയ ബെൻസ് കാറിന്റെ ഡ്രൈവറുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും […]

General

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

കൊച്ചി: നവകേരള യാത്രയ്ക്കിടെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ രക്ഷാപ്രവര്‍ത്തന പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രേരണക്കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് പൊലിസ്. എറണാകുളം സി.ജെ.എം കോടതിയില്‍ പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ അന്വേഷണം നടത്താന്‍ എറണാകുളം സി.ജെ.എം കോടതി ഉത്തരവിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചെടിച്ചട്ടി അടക്കം ഉപയോഗിച്ച് മര്‍ദിച്ച സംഭവത്തെ രക്ഷാപ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, രക്ഷാപ്രവര്‍ത്തനം തുടരാം എന്ന് പ്രസ്താവിച്ചത് […]

General

ഗർഭിണിയായ വിദ്യാർത്ഥിനിയുടെ മരണം; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ്. മരിച്ച 17കാരി ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. സഹപാഠിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നാണ് സൂചനയെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ, മരിച്ച പ്ലസ് ടു വിദ്യാർത്ഥിനി പഠിച്ച സ്കൂളിൽ കെഎസ്‌യു പ്രവർത്തകര്‍ പ്രതിഷേധിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്‍യുവിന്‍റെ പഠിപ്പ് മുടക്കിയുള്ള പ്രതിഷേധം. കൂടുതൽ അന്വേഷണത്തിനായി സഹപാഠിയുടെ രക്ത സാമ്പിളുകള്‍ അടക്കം പരിശോധിക്കുമെന്ന് പൊലീസ് […]

Nano News  @2026. All Rights Reserved.