Tag: police

General

കലവൂരിലെ സുഭദ്രയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

ആലപ്പുഴ: കലവൂരിൽ വയോധികയെ കൊന്നു കുഴിച്ചു മൂടിയത് ആസൂത്രിതമായെന്ന് പൊലീസ്. കൊലപാതകത്തിന് മുൻപ് തന്നെ വീടിന് പിറകുവശത്ത് കുഴി എടുത്തു എന്ന് നിഗമനം. കുഴി എടുക്കാൻ വന്ന ദിവസം പ്രായമായ ഒരു സ്ത്രീ കൂടി ആ വീട്ടിൽ ഉണ്ടായിരുന്നു എന്ന് മേസ്തിരി പോലീസിന് മൊഴി നൽകി. ഒളിവിൽ കഴിയുന്ന ശർമിളയും നിധിൻ മാത്യുവും വീടിന് പിറകുവശത്ത് വേസ്റ്റ് ഇടാനെന്ന പേരിലായിരുന്നു മേസ്തിരിയെ വിളിച്ചു വരുത്തി കുഴി എടുപ്പിച്ചത്. ഈ സമയം പ്രായമായ സ്ത്രീയെ ആ വീട്ടിൽ കണ്ടു […]

Local News

‘കാക്കിക്കുള്ളിലെ പൂ മനസ്സ് ‘:പൊലീസുകാർ നട്ടുനനച്ചു വളർത്തിയ പൂക്കൃഷി

കോഴിക്കോട് :ഒരുകാലത്ത് ഐപിസിയും സിആർപിസിയും നിറഞ്ഞുനിന്ന പൊലീസ് സ്റ്റേഷൻ പരിസരത്ത് പൂക്കൾ പൂത്തുവിടർന്നു നിൽക്കുകയാണ്. പൊലീസുകാർ നട്ടുനനച്ചു വളർത്തിയ പൂക്കൃഷി വിളവെടുക്കാൻ‍ ഒരുങ്ങി. നഗരപരിധിയിലെ ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലാണ് നിയമപാലകർ ഉദ്യാനപാലകരായത്.ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിൽ വിവിധ കേസുകളിൽ പിടിച്ച വാഹനങ്ങൾ കൂട്ടിയിടുന്ന സ്ഥലം കാടുപിടിച്ചു കിടക്കുകയായിരുന്നു. ഈ സ്ഥലം വൃത്തിയാക്കി കൃഷിയിറക്കിയാലോ എന്നാണ് ആദ്യം ആലോചിച്ചതെന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.കിരൺ പറഞ്ഞു. സ്റ്റേഷനിലെ പൊലീസുകാരായ ചാത്തമംഗലം വെള്ളന്നൂർ സ്വദേശികളായ വലിയമണ്ണിൽ വി.ഷിജു, പുളിക്കുപറമ്പിൽ സിബീഷ് എന്നിവർക്ക് നാട്ടിൽ […]

Local News

പൊലീസ് നോക്കി നിൽക്കെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ

പാലക്കാട്: പാലക്കാട് കാവശേരിയിൽ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടുമെന്നായിരുന്നു മുദ്രാവാക്യം. കോൺഗ്രസ് പ്രവർത്തക൪ക്കു നേരെയാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിൽ പ്രകോപിതരായാണ് മുദ്രാവാക്യം വിളിച്ചത്. സിപിഎം പഞ്ചായത്തംഗങ്ങളുൾപ്പെടെ പ്രവ൪ത്തകരാണ് മുദ്രാവാക്യം വിളിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. പൊലീസ് നോക്കി നിൽക്കേയായിരുന്നു പ്രകോപന മുദ്രാവാക്യം.

General

കഴക്കുട്ടത്ത് നിന്ന് കാണാതായ 13കാരിയുമായി പൊലിസ് ഇന്ന് കേരളത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിയുമായി കേരള പൊലിസ് ഇന്ന് വിശാഖപട്ടണത്ത് നിന്ന് മടങ്ങും. ഇന്ന് രാത്രി സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും. വിശാഖപട്ടണത്ത് നിന്ന് വിജയവാഡയിലേക്കും അവിടെ നിന്ന് രാത്രി 10.25ന് കേരള എക്‌സ്പ്രസില്‍ കേരളത്തിലേക്കും തിരിക്കും. ഞായറാഴ്ച രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും. ആദ്യം കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. പിന്നീട് സി.ഡബ്യു.സിയുടെ മുന്‍പാകെ ഹാജരാക്കും. മാതാപിതാക്കളില്‍ നിന്ന് മാനസികമോ ശാരീരികമോ ആയ എന്തെങ്കിലും അതിക്രമം നേരിടേണ്ടി വന്നിട്ടോ എന്ന് വ്യക്തത വരുത്തയ […]

General

പൊലീസ് വിശാഖപട്ടണത്തേക്ക് തിരിച്ചു; വിമാനമാർ​ഗം കുട്ടിയെ തിരിച്ചെത്തിക്കാനും സാധ്യത

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ തിരിച്ചെത്തിക്കാൻ ശ്രമം. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചു. കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്. കുട്ടി നിലവിൽ ആ‍ർപിഎഫിന്‍റെ സംരക്ഷണയിലാണ്. വൈകാതെ ചൈൽഡ്‍ലൈന് കൈമാറുമെന്നാണ് വിവരം. ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്സ്‍പ്രസിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തിന് നൽകുക. കുട്ടിയ്ക്ക് […]

Local News

പൊലിസിൽ നിന്ന് രക്ഷപ്പെടാൻ ഓടയിൽ ഒളിച്ച മോഷ്ടാവിനെ ‘പൊക്കി’ ഫയർഫോഴ്സ്

കായംകുളം: പൊലിസിൽ നിന്ന് രക്ഷപ്പെടാൻ ഓടയില്‍ ഒളിച്ച മോഷ്ടാവിനെ ഒാക്സിജൻ സിലിണ്ടറടക്കമുള്ള സുരക്ഷാ സന്നാഹങ്ങളുമായി സാഹസികമായി പിടികൂടി അഗ്നിരക്ഷാസേന. തമിഴ്നാട് കടലൂർസ്വദേശി രാജശേഖരൻ ചെട്ടിയാരെയാണ് ഓടയ്ക്കുള്ളിൽ നിന്ന് പിടികൂടിയത്. കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. സ്റ്റേഷന് സമീപമുള്ള വീട്ടിൽ രാത്രി മോഷണത്തായി എത്തിയ ഇയാളെ വീട്ടുകാർ കണ്ടു. ഉടൻ തന്നെ പൊലിസിനെ അറിയിച്ചു. പൊലിസ് പട്രോളിങ് സംഘം എത്തിയപ്പോൾ ഓടി റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ഓടയിൽ ഒളിച്ചു. ഓടയിലിറങ്ങി പിടികൂടാൻ പൊലിസ് ശ്രമിച്ചെങ്കിലും കാണാൻ കഴിയാത്ത […]

General

ഗുണ്ടാനേതാവിനെ പൊലീസ് വെടിവെച്ച് കൊന്നു

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. ഗുണ്ടാ നേതാവ് ദുരൈ (40)യെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി പുതുക്കോട്ടയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ കൊല നടന്നത്. വനമേഖലയില്‍ ഗുണ്ടകള്‍ ഒളിച്ചിരിക്കുന്നത് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്നാണ് ദുരൈയെ വെടിവെച്ച് കൊലപ്പെടുത്തിയത്. അതേസമയം, ഇന്‍സ്പെക്ടറെ വെട്ടിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥമാണ് തിരിച്ച് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. അഞ്ച് കൊലക്കേസ് അടക്കം 69 കേസുകളില്‍ പ്രതിയാണ് ഗുണ്ടാ നേതാവായ ദുരൈ.പരിക്കേറ്റ പൊലീസുകാരന്‍റെ ചിത്രം ഉള്‍പ്പെടെ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

General police &crime

മാന്നാർ കൊലക്കേസ്: കലയുടെ ഭർത്താവിനെ തിരികെയെത്തിക്കാൻ നടപടി ആരംഭിച്ച് പൊലീസ്

ആലപ്പുഴ: മാന്നാർ കല കൊലപാതകക്കേസിൽ ഭർത്താവ് അനിൽകുമാറിനെ ഇസ്രയേലിൽ നിന്നും തിരികെയെത്തിക്കാനുള്ള നടപടികൾ ആരംഭിച്ച് പൊലീസ്. ഇന്റർപോളിന് വിവരങ്ങൾ കൈമാറിയതായും പൊലീസ് അറിയിച്ചു. കേസിൽ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തൽ. മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവർ നാലുപേരും ചേർന്ന് പതിനഞ്ച് വർഷം മുൻപ് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ നിഗമനം. വലിയപെരുമ്പുഴ […]

General

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ്

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് അന്വേഷണസംഘം ഹൈക്കോടയിൽ റിപ്പോ‍ർട്ട് നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി തളളണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ഭർത്താവായ രാഹുലിനെതിരെ പരാതി നൽകിയതെന്നും റിപ്പോ‍‍ർട്ടിലുണ്ട്. കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് കടന്നിരുന്നു. തന്‍റെ വീട്ടുകാരുടെ സമ്മർദ്ദത്തെത്തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകിയതെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് […]

General Health

കോവിഡാനന്തര ഹൃദയാരോഗ്യം: മൈക്രോചെക്ക് പരിശോധനാ പദ്ധതിക്ക് കൈ കൊടുത്ത് പൊലീസ്

കോഴിക്കോട്: കോവിഡാനന്തര ഹൃദ്രോഗ സാധ്യതയെ പ്രതിരോധിക്കാൻ മൈക്രോ ചെക്ക് ഒരുക്കുന്ന പരിശോധനാ പദ്ധതിക്ക് കൈ കൊടുത്ത് പൊലീസ്. കോവിഡ് ഭേദമായവരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഹൃദയപരിചരണത്തിനുള്ള പരിശോധനാ സംവിധാനമൊരുക്കുന്നത്. പൊലീസ് കമ്മിഷണർ ഓഫിസിൽ ഇന്നലെ നടത്തിയ പരിശോധനയിൽ നൂറിലേറെ സേനാംഗങ്ങൾ പങ്കെടുത്തു. പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാഗീഷ്. പി.ആർ.  ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ പൊലീസുകാർക്ക് പരിശോധന നടത്തിയത്. ഒറ്റ രക്തസാംപിൾ ഉപയോഗിച്ചുള്ള 40 ടെസ്റ്റുകളിലൂടെയാണ് കോവിഡ് അനുബന്ധ പ്രശ്നങ്ങൾ […]

Nano News  @2026. All Rights Reserved.