Tag: police

General

യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചെന്ന് പോലീസ്

മേയര്‍ ആര്യ രാജേന്ദ്രനുമായി നടുറോഡില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദു ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചതായി പൊലിസ്. തര്‍ക്കമുണ്ടായ ദിവസം തൃശൂരില്‍ നിന്നു തുടങ്ങി പാളയം എത്തുന്നതുവരെ പലതവണയായി യദു ഒരു മണിക്കൂര്‍ പത്തു മിനുട്ട് ഫോണില്‍ സംസാരിച്ചതായാണ് കണ്ടെത്തല്‍. ഹെഡ് സെറ്റ് ഉപയോഗിച്ചാണ് ഫോണ്‍ ചെയ്തതെന്നാണ് പൊലിസ് പറയുന്നത്. ബസ് ഓടിക്കുന്നതിനിടെ യദു നടത്തിയ ഫോണ്‍വിളിയെക്കുറിച്ച് പൊലിസ് കെ.എസ്.ആര്‍.ടി.സിക്ക് റിപ്പോര്‍ട്ട് നല്‍കും. ജോലിയെടുക്കുന്ന കാലത്ത് യദു വിവിധ കേസുകളില്‍ പ്രതിയായിരുന്നുവെന്നും പൊലിസ് ചൂണ്ടിക്കാട്ടുന്നു. […]

General

ബസിന്റെ ഡിവിആറിൽ മെമ്മറികാർഡ് ഇല്ലെന്ന് പോലീസ്

മേയർ ബസ് തടഞ്ഞ സംഭവത്തിൽ നിർണായക തെളിവായി കണക്കാക്കിയിരുന്ന ഡിജിറ്റൽ വീഡിയോ റെക്കോർഡറിൽ മെമ്മറി കാർഡ് ഇല്ലെന്ന് പൊലിസ്.കഴിഞ്ഞ ദിവസം പൊലിസ് വീഡിയോ റെക്കോർഡർ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിരുന്നു. അതിനുശേഷമാണ് മെമ്മറികാർഡ് ഇല്ലെന്ന വാദം പോലീസ് ഉന്നയിക്കുന്നത്. കേസ് വിശദമായ അന്വേഷണത്തിലാണ്. ബസ്സിലെ യാത്രക്കാരുടെ മൊഴിയും പൊലിസ് ഉടൻ രേഖപ്പെടുത്തും. അതേസമയം നിയമനടപടിയുമായി മുന്നോട്ടു പോവുകയാണ് കെഎസ്ആർടിസി ഡ്രൈവർ യദു. താൻ നൽകിയ കേസ് പോലീസ് പരിഗണിക്കുന്നില്ല എന്നാണ് യദുവിന്റെ പരാതി. കേസെടുക്കാത്ത പക്ഷം നിയമപോരാട്ടം ഏതറ്റംവരെയും തുടരുമെന്നാണ് […]

General

മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ കേസെടുക്കാതെ പോലീസ്; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഡ്രൈവര്‍

മേയര്‍ ആര്യ രാജേന്ദ്രന്‍ കാര്‍ കുറുകേ നിര്‍ത്തി കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ എല്‍.എച്ച് യദു നിയമനടപടിക്ക്. മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. മേയര്‍ക്കും എം.എല്‍.എയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയല്‍ ചെയ്യാനാണ് യദുവിന്റെ തീരുമാനം. മേയറുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു. തന്നെ അപമാനിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. എം.എല്‍.എ തന്റെ പിതാവിനെ വിളിക്കുകയും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 15 ഓളം യാത്രക്കാരെ വഴിയിലിറക്കിവിട്ടു. ഒരു […]

police &crime

മൂവാറ്റുപുഴയിലേത് ആൾക്കൂട്ട മർദനം, സ്ഥിരീകരിച്ച് പോലീസ്; 10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

മൂവാറ്റുപുഴ വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പോലീസ്. പോലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. തലക്കും നെഞ്ചിനുമേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്നും പോലീസ് വ്യക്തമാക്കി. പെൺസുഹൃത്തിന്റെ അടുത്തെത്തിയത് ചോദ്യം ചെയ്ത് ആൾക്കൂട്ടം മർദിക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും പിടികൂടി തൂണിൽ കെട്ടിയിട്ട് മര്‍ദ്ദനം […]

Nano News  @2026. All Rights Reserved.