കോഴിക്കോട്: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318E-യുടെ റീജിയൻ 1-ലെ സോൺ 1, 2, 3 കുടുംബസംഗമമായ ‘ROAR-2026’ മീനൂസ് ഓഡിറ്റോറിയത്തിൽ വർണാഭമായി നടന്നു. റീജിയൻ ചെയർമാൻ Ln. മനോജ് കുമാർ MJF അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ലയൺസ് വർഷത്തിൽ റീജിയൻ 1-ന് കീഴിലുള്ള 12 ക്ലബ്ബുകൾ ചേർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദുരിതബാധിതർക്കായി അടിയന്തര സഹായം എത്തിക്കുന്ന Lions Clubs International Foundation (LCIF) ഫണ്ടിലേക്ക് ഏകദേശം 22 ലക്ഷം രൂപ സംഭാവന നൽകാൻ കഴിഞ്ഞതായി റീജിയൻ ചെയർമാൻ Ln. മനോജ് കുമാർ MJF അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ലയൺസ് സേവനപ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഫിനിക്സ്, ലയൺസ് ക്ലബ്ബ് ഓഫ് ചേളന്നൂർ, ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് ക്രൗൺ എന്നീ മൂന്ന് പുതിയ ക്ലബ്ബുകൾ രൂപീകരിക്കാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു.
സോൺ ചെയർമാൻമാരായ Ln. ശ്രീജിത്ത് MJF, Ln. പ്രഭീഷ് നായർ MJF, Ln. കൃഷ്ണകുമാർ MJF എന്നിവരുടെ നേതൃത്വത്തിൽ സോൺ കുടുംബസംഗമങ്ങളും നടന്നു.
ഇതിൽ പുതുതായി രൂപംകൊണ്ട ലയൺസ് ക്ലബ്ബ് ഓഫ് ചേളന്നൂർ, ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് ക്രൗൺ എന്നീ ക്ലബ്ബുകളുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ ലയൺ രവിഗുപ്ത PMJF നിർവഹിച്ചു. ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഫിനിക്സ് നേരത്തേ പ്രവർത്തനം ആരംഭിച്ചിരുന്നു.
ചടങ്ങിൽ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ സൂരജ് PMJF, ലയൺ വിശോഭ് MJF, ലയൺ രാജേഷ് കുഞ്ഞപ്പൻ PMJF, ലയൺ പ്രേംകുമാർ MJF എന്നിവർ പങ്കെടുത്ത് ആശംസകൾ നേർന്നു.
പരിപാടിയിൽ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം കുമാരി കൃഷ്ണശ്രീ, അമൃത സൂപ്പർ സ്റ്റാർ ഫെയിം ലയൺ അർച്ചന പ്രേമൻ എന്നിവരെ ആദരിച്ചു. വിവിധ കലാപരിപാടികൾ ചടങ്ങിന് കൂടുതൽ മിഴിവേകി.
ലയൺസ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വൻ പങ്കാളിത്തത്തോടെ നടന്ന ROAR-2026, സേവനപ്രവർത്തനങ്ങളുടെ നേട്ടങ്ങളും കുടുംബസൗഹൃദവും ഒരുമിച്ച് ആഘോഷിച്ച ശ്രദ്ധേയമായ റീജിയണൽ സംഗമമായി.










