കോഴിക്കോട്: പാശ്ചാത്ത്യ ലോകത്തിൻ്റെ അഹങ്കാരത്തിന് നേരെ ഉയർന്ന തീക്ഷ്ണമായ ദേശീയ ബോധത്തിൻ്റെ ഉദാത്തമായ മാതൃകയായിരുന്ന സ്വാമി വിവേകാനന്ദൻ എന്നും വിവേകാനന്ദ സ്വാമി നമ്മുടെ രാഷ്ട്രത്തിൻ്റെ രാഷ്ട്രപിതാമഹനാണ് എന്നും തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റും സാമൂതിരി ഗുരുവായൂരപ്പൻ കോളെജ് അധ്യാപകനുമായ ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയും വിവേകാനന്ദ സ്റ്റഡി സർക്കിളും സംയുക്തമായി സംഘടിപ്പിച്ച വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനാഘോഷ പരിപാടികളുടെ ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെഡ് ക്രോസ് ബ്രാഞ്ച് ചെയർമാൻ സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു.റെഡ് ക്രോസ് സംസ്ഥാന സമിതി അംഗം അഡ്വ.എം.രാജൻ മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേഷൻ കൗൺസിലർ സി എസ് സത്യഭാമ,റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ടി എ അശോകൻ, സെക്രട്ടറി അരങ്ങിൽ ഗിരീഷ്, ഷ നൂപ് താമരക്കുളം എന്നിവർ പ്രസംഗിച്ചു.
റിട്ട. സുബേദാർ മേജർ എൻ പി വസന്തൻ സ്വാഗതവും പ്രബീഷ് പുതിയാപ്പ നന്ദിയും പറഞ്ഞു.